We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024
പിശാചിന്റെ ഉപദ്രവങ്ങൾ നീക്കുവാനുള്ള പ്രാർത്ഥന
(പതിമൂന്നാം ലെയോ മാർപാപ്പയുടെ കല്പനപ്രകാരം പ്രസിദ്ധം ചെയ്തിട്ടുള്ളത്. ഇത് ഒരു വൈദികന്റെ നേതൃത്വത്തിൽ ചൊല്ലുവാനുള്ളതാണ്)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.
മിഖായേൽ മാലാഖയോട് പ്രാർത്ഥന
വിശുദ്ധ മിഖായേൽ മാലാഖേ! സ്വർഗ്ഗീയസൈന്യങ്ങളുടെ പ്രതാപവാനായ പ്രഭുവേ/ ഉന്നതശക്തികളോടും/ ഇരുളടഞ്ഞ ലോകത്തിലെ ഭരണകർത്താക്കളോടും/ ഉന്നതങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ/ ഞങ്ങളെ സഹായിക്കണമേ. ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും/ വലിയ വിലകൊടുത്ത്/ വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ/ പിശാചിന്റെ ക്രൂരഭരണത്തിൽ നിന്നും/ രക്ഷിക്കാൻ വരിക. നിന്നെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവ് രക്ഷിച്ച ആത്മാക്കളെ/ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ നിയോഗിച്ചിട്ടുള്ളതും നിന്നെത്തന്നെയാണല്ലോ. ആകയാൽ/ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ/ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും/ മനുഷ്യരെ അടിമപ്പെടുത്തുകയോ/ തിരുസ്സഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കുക. അവിടുത്തെ കരുണ ഞങ്ങളുടെ മേൽ വേഗം ഉണ്ടാകുമാറാകട്ടെ. ദുഷ്ടജന്തുവും/ പഴയ സർപ്പവുമായ സാത്താനെയും/ അവന്റെ കൂട്ടുകാരെയും പിടിച്ചു ബന്ധിക്കുകയും/ അഗാധപാതാളത്തിൽ ഇട്ട് അടയ്ക്കുകയും ചെയ്യണമേ! അവൻ ഒരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
ദൈവമാതാവായ പരിശുദ്ധ അമലോത്ഭവ കന്യകാമറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും ശ്ലീഹന്മാരായ വി.പത്രോസിന്റെയും, പൗലോസിന്റെയും സകല പുണ്യവാന്മാരുടെയും മാദ്ധ്യസ്ഥം തേടിക്കൊണ്ട് ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ നാമത്തിൽ അങ്ങയുടെ വിശുദ്ധഭരണത്തിന്റെ ശക്തിമത്തായ അധികാരത്തിൽ ആശ്രയിച്ച് പിശാചിന്റെ അക്രമങ്ങളെയും വഞ്ചനകളേയും അകറ്റുവാൻ ഞാനിതാ ഉറപ്പോടെ ഒരുങ്ങുന്നു. എന്നെ സഹായിക്കണമേ.
68-ാം സങ്കീർത്തനം
ദൈവം ഉണർന്നെഴുനേൽക്കട്ടെ! അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവർ അവിടുത്തെ മുമ്പിൽനിന്നു ഓടിപ്പോകട്ടെ! കാറ്റിൽ പുക എന്ന പോലെ അവരെ തുരത്തണമേ! അഗ്നിയിൽ മെഴുക് എന്നതുപോലെ ദുഷ്ടർ ദൈവസന്നിധിയിൽ നശിച്ചു പോകട്ടെ!
കാർമ്മി: കർത്താവിന്റെ കുരിശിനെ കണ്ടാലും ശത്രുക്കളുടെ ഗണമേ ഓടിപ്പോകുവിൻ
സമൂ: യൂദായുടെ വംശത്തിലെ സിംഹവും ദാവീദിന്റെ സന്താനവുമായ വൻ ജയം പ്രാപിച്ചിരിക്കുന്നു.
കാർമ്മി: കർത്താവേ, അങ്ങിൽ ഞങ്ങൾ ശരണപ്പെടുന്നതുപോലെ.
സമൂ: അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ ഉണ്ടാകട്ടെ!
ബന്ധനപ്രാർത്ഥന
അശുദ്ധാത്മാക്കളെ, പൈശാചികസംഘങ്ങളെ, നാരകീയ ശത്രുക്കളെ, ദുഷ്ടസംഘങ്ങളെ, സമൂഹങ്ങളെ, വിഭാഗങ്ങളെ! നിങ്ങൾ ആരു തന്നെ ആയാലും ഞങ്ങളിൽ നിന്ന് നിങ്ങളെ ഞങ്ങൾ ഓടിക്കുന്നു. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതും ചെമ്മരിയാട്ടിൻ കുട്ടിയുടെ വിലയേറിയ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ടതുമായ ആത്മാക്കളിൽ നിന്നും ദൈവത്തിന്റെ സഭയിൽ നിന്നും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ നാമത്തിലും ശക്തിയിലും നിങ്ങൾ തള്ളിക്കളയപ്പെടുകയും അകറ്റപ്പെടുകയും ചെയ്യട്ടെ. + മഹാസൂത്രശാലിയായ സർപ്പമേ, മനുഷ്യവംശത്തെ വഴിതെറ്റിക്കാനും സഭയെ ഞെരുക്കുവാനും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ പീഡിപ്പിക്കുവാനും അവരെ ഗോതമ്പുപോലെ പേറ്റുവാനുമുള്ള നിന്റെ ധാർഷ്ട്യം ഉപേക്ഷിക്കുക.+ അത്യുതനായ ദൈവം + നിങ്ങൾക്കു നല്കുന്ന കൽപ്പനയാകുന്നു ഇത്. എല്ലാ മനുഷ്യരും രക്ഷപ്രാപിക്കുന്നതിനും സത്യത്തിന്റെ ജ്ഞാനത്തിലേക്ക് വരുന്നതിനും അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ ആ ദൈവത്തോട് തുല്യനാകുവാൻ ധിക്കാരപൂർവ്വമായ നിന്റെ ജളത്വത്തിൽ നീ ഇനിയും ഭാവിക്കുന്നു! പിതാവായ ദൈവം നിങ്ങളോട് കല്പിക്കുന്നു+ പുത്രനായ ദൈവം നിങ്ങളോട് കല്പിക്കുന്നു + പരിശുദ്ധാത്മാവായ ദൈവം നിങ്ങളോട് കല്പിക്കുന്നു+ ദൈവത്തിന്റെ നിത്യവചനം മനുഷ്യനായി അവതരിച്ച മിശിഹാ നിങ്ങളോട് കല്പിക്കുന്നു+ നിങ്ങളുടെ ദുഷ്ടത മൂലം അധഃപതിച്ച ഞങ്ങളുടെ വംശത്തെ രക്ഷിക്കുവാനായി അവിടുന്ന് മരണം വരെ കീഴ്വഴങ്ങിക്കൊണ്ട് തന്നെത്തന്നെ എളിമപ്പെടുത്തി. ഉറപ്പുള്ള പാറമേലാണ് അവിടുന്ന് തന്റെ പള്ളിയെ പണിതിരിക്കുന്നത്. കാലങ്ങളുടെ അവസാനംവരെ എന്നേക്കും അവിടുന്ന് തന്റെ സഭയോടുകൂടെ വസിക്കുന്നതിനാൽ നരകവാതിലുകൾ പ്രബലപ്പെടുകയില്ലെന്ന് അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ+ നിഗൂഡശക്തിയും ക്രിസ്തീയ വിശ്വാസത്തിന്റെ ദിവ്യഹസ്യങ്ങളുടെ ശക്തിയും+ ഇതുതന്നെ നിങ്ങളോട് കല്പിക്കുന്നു. തന്റെ അമലോത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ തന്റെ എളിമകൊണ്ട് അഹങ്കാരികളായ നിങ്ങളുടെ തലയെ തകർത്തവളും ദൈവത്തിന്റെ മഹാമാതാവുമായ പരിശുദ്ധ കന്യകാമറിയം നിങ്ങളോട് കല്പിക്കുന്നു + വിശുദ്ധ ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും മറ്റു ശ്ലീഹന്മാരുടെയും വിശ്വാസം നിങ്ങളോട് കല്പിക്കുന്നു +
ഇപ്രകാരം ശപിക്കപ്പെട്ട സർപ്പമേ, ദുഷ്ടസൈന്യങ്ങളേ, സജീവദൈവത്തെക്കുറിച്ച് + സത്യദൈവത്തെക്കുറിച്ച് തന്റെ ഏകപുത്രനിൽ വിശ്വസിക്കുന്ന ഒരുത്തനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനായി ആ പ്രിയപുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച ദൈവത്തെക്കുറിച്ച് + സത്യമായി ഞങ്ങൾ നിങ്ങളോട് കൽപ്പിക്കുന്നു; മനുഷ്യസൃഷ്ടികളെ വഞ്ചിക്കുകയും അവർക്ക് നിത്യനാശത്തിന്റെ വിഷം കൊടുക്കുകയും ചെയ്യുന്നത് നിർത്തുക. സഭയെ ദ്രോഹിക്കുവാനും അതിന്റെ സ്വാതന്ത്ര്യത്തെ തടയുവാനും ചെയ്യുന്ന പരിശ്രമങ്ങളെ വെടിയുക. സകല വഞ്ചനകളും നിർമ്മിക്കുന്നവനും പഠിപ്പിക്കുന്നനവനുമായ സാത്താനേ, മനുഷ്യരക്ഷയുടെ വിരോധി, നീ പുറത്തു പോകുക. നിന്റെ ദുഷ്ടപ്രവൃത്തികളുടെ ലാഞ്ഛന പോലുമില്ലാത്ത മിശിഹായ്ക്കായി നീ സ്ഥലം ഒഴിഞ്ഞുകൊടുക്കുക. മിശിഹാ വിലതീരാത്ത തന്റെ രക്തം കൊടുത്ത് സമ്പാദിച്ച ഏകവും വിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ തിരുസ്സഭയ്ക്ക് സ്ഥലം നല്കുക. ദൈവത്തിന്റെ സർവ്വശക്തമായ കരങ്ങൾക്ക് നീ കീഴ്പ്പെടുക. ഞങ്ങൾ ഉച്ചരിച്ച ഈശോയുടെ വിശുദ്ധവും ഭയജനകവുമായ തിരുനാമത്തെ ഭയപ്പെട്ട് ഓടുക. ഈ നാമം നരകത്തെ വിറകൊള്ളിക്കുന്നു. ഈ നാമത്തിന് ശക്തിമാന്മാരും അധികാരികളും ഭരണകർത്താക്കളുമായ മാലാഖമാർ വിനീതമായി കീഴ്പ്പെടുന്നു. ഈ നാമത്തെ ക്രോവേന്മാരും സ്രാപ്പേന്മാരും “സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധനാകുന്നു" പരിശുദ്ധനാകുന്നു, പരിശുദ്ധനാകുന്നു” എന്നു ചൊല്ലി അനവരതം സ്തുതിക്കുന്നു.
കാർമ്മി: കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ!
സമു: എന്റെ നിലവിളി അങ്ങേ തിരുമുമ്പിൽ എത്തട്ടേ!
കാർമ്മി: കർത്താവ് നിങ്ങളോടു കൂടെയുണ്ടായിരിക്കട്ടെ!
സമൂ: അങ്ങയുടെ ആത്മാവോടു കൂടെയും!
നമുക്ക് പ്രാർത്ഥിക്കാം
സ്വർഗ്ഗത്തിന്റെ ദൈവമേ! ഭൂമിയുടെ ദൈവമേ! മാലാഖമാരുടെ ദൈവമേ! പ്രധാനമാലാഖമാരുടെ ദൈവമേ! ഗോത്രപിതാക്കന്മാരുടെ ദൈവമേ! ദീർഘദർശികളുടെ ദൈവമേ! ശ്ലീഹന്മാരുടെ ദൈവമേ! രക്ത സാക്ഷികളുടെ ദൈവമേ! വന്ദകന്മാരുടെ ദൈവമേ! കന്യകകളുടെ ദൈവമേ! മരണത്തിനു ശേഷം ജീവനും അദ്ധ്വാനത്തിനു ശേഷം വിശ്രമവും നൽകുവാൻ ശക്തിയുള്ള ദൈവമേ! കാണാവുന്നതും കാണപ്പെടാത്തതുമായ എല്ലാ വസ്തുക്കളുടെയും സൃഷ്ടാവേ നിന്റെ ഭരണത്തിന് അവസാനമില്ല. നീയല്ലാതെ വേറൊരു ദൈവമില്ല. വേറൊരു ദൈവം ഉണ്ടാകാനും പാടില്ല. നിന്റെ മഹിമയേറിയ പ്രതാപത്തിന്റെ മുമ്പാകെ ഞങ്ങൾ എളിമയോടെ സാഷ്ടാംഗം ആരാധിക്കുന്നു. നരകപിശാചുക്കളുടെ കരങ്ങളിൽ നിന്നും അവരുടെ എല്ലാ കെണികളിൽ നിന്നും വഞ്ചനകളിൽ നിന്നും ദുഷ്ടതകളിൽ നിന്നും ബലമേറിയ നിന്റെ കൈകൾ കൊണ്ട് ഞങ്ങളെ രക്ഷപ്പെടുത്തുവാനും യാതൊരാപത്തും കൂടാതെ ഞങ്ങളെ കാക്കുവാനും കരുണയുണ്ടാകണമെന്ന് ഞങ്ങളുടെ കർത്താവായ ഈശേമിശിഹായെക്കുറിച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പിശാചിന്റെ കെണികളിൽ നീ, കർത്താവേ ഞങ്ങളെ രക്ഷിക്കണമേ!
തിരുസഭ സുരക്ഷിതമായ സ്വാതന്ത്ര്യത്തോടെ നിന്നെ സേവിക്കുന്നതിനായി - കർത്താവേ അങ്ങയോട് തങ്ങൾ അപേക്ഷിക്കുന്നു.
തിരുസ്സഭയുടെ എല്ലാ ശത്രുക്കളെയും കീഴ്പ്പെടുത്തണമെന്ന് - കർത്താവേ, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
(ഹന്നാൻവെള്ളം തളിക്കുന്നു)
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206