x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

കുടുംബപ്രതിഷ്ഠ

Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024

കുടുംബപ്രതിഷ്ഠ 

ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മർഗരീത്താമറിയത്തോട് അറിയിച്ച ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ കുടുംബത്തേയും കുടുംബാംഗങ്ങളെയും ഞങ്ങൾ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങൾ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഇപ്പോൾ കുടുംബത്തിലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേർപെട്ടുപോയിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങനെ കാണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ, ആമ്മേൻ.

മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമർപ്പിക്കുകയും ജീവിതകാലം മുഴുവൻ ഇതിന്റെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ, ആമ്മേൻ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 
മാർ യൗസേപ്പേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
വി. മർഗരീത്ത മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
വി. അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
വി. എവുപ്രാസ്യാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.                                

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message