x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

പരിശുദ്ധാത്മാവേ എഴുന്നള്ളിവരിക. അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിൽ നിന്ന് അയക്കുക. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളിവരിക. എത്രയും നല്ല ആശ്വാസപ്രദനേ, ആത്മാവിന്റെ മധുരമായ വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ കരച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളി വരിക. എത്രയും നല്ല ആനന്ദത്തോടു കൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ മനുഷ്യരിൽ പാപമല്ലാതെ ഒന്നുമില്ല.

അറപ്പുള്ളതു കഴുകുക, വാടിപ്പോയതു നനയ്ക്കുക, മുറിവേറ്റതു സുഖപ്പെടുത്തുക, രോഗപ്പെട്ടതു പൊറുപ്പിക്കുക, കടുപ്പമുള്ളതു മയപ്പെടുത്തുക, ആറിപ്പോയതു ചൂടുപിടിപ്പിക്കുക, വഴിതെറ്റിയത് നേരെയാക്കുക, അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധദാനങ്ങൾ നല്കുക, ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങൾക്ക് അങ്ങ് തരിക, ആമ്മേൻ.

ബോധജ്ഞാനത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ബോധജ്ഞാനം എന്ന ദിവ്യദാനത്തെ തന്നരുളണമേ. 
-1 ത്രിത്വസ്തുതി.

ബുദ്ധിയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ബുദ്ധി എന്ന ദിവ്യദാനത്തെ തന്നരുളണമേ.
- 1 ത്രിത്വ സ്തുതി.

ആലോചനയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ആലോചന എന്ന ദിവ്യദാനത്തെ തന്നരുളണമേ.
- 1 ത്രിത്വ സ്തുതി.

ആത്മശക്തിയുടെ അരൂപിയായ പരിശുദ്ധാമാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ആത്മശക്തി എന്ന ദിവ്യദാനത്തെ തന്നരുളണമേ.
- 1 ത്രിത്വ സ്തുതി.

അറിവിന്റെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് അറിവ് എന്ന ദിവ്യദാനത്തെ തന്നരുളണമേ. 
-1 ത്രിത്വ  സ്തുതി.

ഭക്തിയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ഭക്തി എന്ന ദിവ്യദാനത്തെ തന്നരുളണമേ.
- 1 ത്രിത്വസ്തുതി.

ദൈവഭയത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങേ ദാസരായ ഞങ്ങൾക്ക് ദൈവഭയം എന്ന ദിവ്യദാനത്തെ തന്നരുളണമേ.
- 1 ത്രിത്വ സ്തുതി.

പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

ശ്ലീഹന്മാരും കർത്താവിന്റെ ശിഷ്യരുമായിരുന്നവരെ, വിശുദ്ധ സ്ത്രീകളോടും മിശിഹായുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തോടും കൂടെ അത്താഴമുറിയിൽ ഏകാഗ്രമായ പ്രാർത്ഥനയിലും നമസ്കാരത്തിലും നിലനിന്നിരുന്ന നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, ആമ്മേൻ.

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message