We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 23-Jul-2022
അധ്യായം രണ്ട്
പ്രാർഥനയുടെ പാരമ്പര്യം
ആന്തരിക പ്രേരണയുടെ സ്വതസിദ്ധമായ പ്രവാഹമായി പ്രാർഥനയെ ചുരുക്കാനാവില്ല, അതിനു മനസ്സുണ്ടായിരിക്കണം. പ്രാർഥനയെപ്പറ്റി വി. ഗ്രന്ഥം വെളിപ്പെടുത്തിയിട്ടുള്ളത് എന്തെന്ന് അറിഞ്ഞാൽ മാത്രംപോരാ, എങ്ങനെ പ്രാർഥിക്കണം എന്നുകൂടി അറിഞ്ഞേ തീരൂ. “വിശ്വസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന സഭയിലെ" ദൈവമക്കളെ സജീവമായ കൈമാറ്റത്തിലൂടെ (വിശുദ്ധ പാരമ്പര്യം) പ്രാർഥിക്കേണ്ടതെങ്ങിനെയെന്നു പരിശുദ്ധാത്മാവു പഠിപ്പിക്കുന്നു.
രക്ഷാകരപദ്ധതിയിലെ സംഭവങ്ങളും വചനങ്ങളും ഹൃദയത്തിൽ കാത്തു സുക്ഷിക്കുന്ന വിശ്വാസികളുടെ ധ്യാനത്തിലൂടെയും പഠനത്തിലൂടെയും, അവർക്ക് അനുഭവവേദ്യമാകുന്ന ആധ്യാത്മിക യാഥാർഥ്യങ്ങളുടെ ആഴമേറിയ ഉൾക്കാഴ്ചയിലൂടെയും വിശ്വാസപൈതൃകം രൂപംകൊള്ളുകയും വളരുകയും ചെയ്യുന്നതിനുളള മാർഗങ്ങളിലൊന്നാണു ക്രൈസ്തവ പ്രാർഥനാ പാരമ്പര്യം.
വകുപ്പ് 1
പ്രാർഥനയുടെ ഉറവിടങ്ങളിലേക്ക്
പ്രാർഥിക്കുന്ന ഹൃദയത്തിൽ “നിതൃജീവനിലേക്കു നിർഗളിക്കുന്ന" ജീവജലമാണ് പരിശുദ്ധാത്മാവ്. അവിടുന്ന് അതിൻെറ ഉറവിടമായ ക്രിസ്തുവിൽനിന്ന് അതിനെ സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിൽനിന്നു നാം പാനംചെയ്യാൻ കാത്തിരിക്കുന്ന ക്രിസ്തുവിൽനിന്ന് പുറപ്പെടുന്ന അനേകം അരുവികൾ ക്രിസ്തിയ ജീവിതത്തിലുണ്ട്.
ദൈവവചനം
“ദൈവവചനത്തിന്റെ കൂടെക്കുടെയുള്ള വായനവഴി “'യേശുക്രിസ്തുവിനെപ്പറ്റിയുളള സർവാതിശായിയായ അറിവുനേടാൻ” (ഫിലി 3:8) സഭ എല്ലാ ക്രൈസ്തവ വിശ്വാസികളെയും ശക്തമായും സവിശേഷമായും ഉദ്ബോധിപ്പിക്കുന്നു... ദൈവവും മനുഷ്യനും തമ്മിൽ സംവാദം നടക്കാൻ വിശുദ്ധ ലിഖിതത്തിന്റെ വായനയും പ്രാർഥനയും ഒരുമിച്ചുപോകണമെന്ന കാര്യം അവർ ഓർത്തിരിക്കട്ടെ. എന്തെന്നാൽ, “പ്രാർഥിക്കുമ്പോൾ നാം ദൈവത്തോടു സംസാരിക്കുന്നു. ദിവ്യവചസ്സുകൾ വായിക്കുമ്പോൾ അവിടുത്തെ നാം ശ്രവിക്കുന്നു.”
പ്രാർഥനയിൽ ദൈവവചനത്താൽ പരിപോഷിതമാവുന്ന ഹൃദയത്തിന്റെ അവസ്ഥയെന്തെന്ന്, മത്തായി 7:7 വിശദീകരിച്ചുകൊണ്ട് ആധ്യാത്മിക ഗ്രന്ഥകാരൻമാർ ഇങ്ങനെ സംക്ഷേപിക്കുന്നു: “വായനയിൽ അന്വേഷിക്കുക, ധ്യാനത്തിൽ കണ്ടെത്തും;പ്രാർഥനയിൽ മുട്ടുക, സായുജ്യപ്രാർഥനയിൽ നിങ്ങൾക്കു തുറന്നുകിട്ടും."
സഭയുടെ ആരാധന
സഭയുടെ കൗദാശിക ആരാധനയിൽ രക്ഷാകര രഹസ്യത്തെ പ്രഖ്യാപിക്കുകയും സന്നിഹിതമാക്കുകയും പകർന്നുതരികയും ചെയുന്ന ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ദൗത്യം പ്രാർഥനാനിരതമായ ഹൃദയത്തിൽ തുടരുന്നു. ആധ്യാത്മിക ഗ്രന്ഥകാരൻമാർ ചിലപ്പോഴെല്ലാം ഹൃദയത്തെ ബലിപീഠത്തോട് ഉപമിക്കാറുണ്ട്. ആരാധനാഘോഷസമയത്തും അതിനുശേഷവും പ്രാർഥന ആരാധനയെ ആന്തരികമാക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. “രഹസ്യത്തിൽ " നടത്തുകയാണെങ്കിൽ പോലും പ്രാർഥന എപ്പോഴും സഭയുടെ പ്രാർഥനയാണ്. അതു പരിശുദ്ധത്രിത്വവുമായുള്ള സംസർഗമാണ്.
ദൈവിക സുകൃതങ്ങൾ
വിശ്വാസത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ ആരാധനയിലേക്കു പ്രവേശിക്കുന്നതുപോലെയാണ് പ്രാർഥനയിലേക്കു പ്രവേശിക്കുന്നതും. കർത്താവിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളിലൂടെ അവിടുത്തെ മുഖം നാം തേടുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അവിടുത്തെ വചനം ശ്രവിക്കാനും പാലിക്കാനും നാം ആഗ്രഹിക്കുന്നു.
ക്രിസ്തുവിന്റെ തിരിച്ചുവരവിനായി കാത്തിരുന്നുകൊണ്ട് ആരാധന ആഘോഷിക്കാൻ നമ്മെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവ്, പ്രത്യാശയോടെ പ്രാർഥിക്കാനും നമ്മെ ഉപദേശിക്കുന്നു. നേരേമറിച്ച്, സഭയുടെ പ്രാർഥനയും വ്യക്തിഗതമായ പ്രാർഥനയും നമ്മിൽ പ്രത്യാശ വളർത്തുന്നു. സമൂർത്തവും വൈവിധ്യപൂർണവുമായ ഭാഷയിൽ രചിക്കപ്പെട്ട സങ്കീർത്തനങ്ങൾ നമ്മുടെ പ്രത്യാശ ദൈവത്തിൽ ഉറപ്പിക്കാൻ നമ്മെ പഠിപ്പിക്കുന്നു; “ഞാൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു; അവിടുന്ന് എന്നിലേക്കു ചാഞ്ഞു.” വി. പൗലോസ് പ്രാർഥിച്ചതുപോലെ, “പ്രത്യാശയുടെ ദൈവം നിങ്ങളെ വിശ്വാസത്തിൽ സർവസന്തോഷവും സമാധാനവുംകൊണ്ടു നിറയ്ക്കട്ടെ. അങ്ങനെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കട്ടെ.”
“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കാരണം, നമുക്കു നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു." ആരാധനാജീവിതത്തിലൂടെ രൂപപ്പെട്ട പ്രാർഥന ക്രിസ്തുവിനു നമ്മോടുളളതും അവിടുന്നു നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ സ്നേഹത്തിലേക്ക് എല്ലാറ്റിനെയും ആകർഷിക്കുന്നു. സ്നേഹം മാത്രമാണു പ്രാർഥനയുടെ ഉറവിടം. അതിൽനിന്നു കോരിയെടുക്കുന്നയാൾ പ്രാർഥനയുടെ പരമകോടിയിൽ എത്തിച്ചേരുന്നു.
“ഇന്ന്”
ദൈവവചനം ശ്രവിക്കുകയും അവിടുത്തെ പെസഹാരഹസ്യത്തിൽ ഭാഗഭാക്കാകുകയും ചെയ്യുകവഴി, ചില നിമിഷങ്ങളിൽ പ്രാർഥിക്കാൻ നാം പഠിക്കുന്നു. പക്ഷേ, ഓരോ ദിനത്തിലെയും സംഭവങ്ങളിൽ പ്രാർഥനയെ നമ്മിൽനിന്നു നിർഗളിപ്പിക്കാൻ പരിശുദ്ധാത്മാവ് എപ്പോഴും നമുക്കു നൽകപ്പെടുന്നു. പ്രാർഥിക്കുന്നതിനെപ്പറ്റിയുളള യേശുവിന്റെ പ്രബോധനം ദൈവപരിപാലനയെപ്പറ്റിയുള്ള പ്രബോധനത്തിനു സദൃശമാണ്. സമയം പിതാവിന്റെ കരങ്ങളിലാണ്; വർത്തമാനകാലത്തിലാണ് അവിടുത്തെ നാം കണ്ടുമുട്ടുക, ഇന്നലെയോ നാളെയോ അല്ല, പിന്നെയോ ഇന്ന്: “ഇന്നു നീ അവിടുത്തെ സ്വരം ശ്രവിക്കുന്നെങ്കിൽ നിന്റെ ഹൃദയം കഠിനമാക്കരുത്."
കുട്ടികൾക്കും ക്രിസ്തുവിന്റെ സേവകർക്കും സുവിശേഷഭാഗ്യങ്ങളിലെ പാവപ്പെട്ടവർക്കും വെളിപ്പെടുത്തപ്പെട്ട ദൈവരാജ്യത്തിന്റെ രഹസ്യങ്ങളിലൊന്നാണ് അനുദിന-അനുനിമിഷ സംഭവങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രാർഥന. നീതിയുടെയും സമാധാനത്തിന്റെയും രാജ്യത്തിന്റെ ആവിർഭാവം ചരിത്രഗതിയെ സ്വാധീനിക്കാനായി പ്രാർഥിക്കുന്നത് ഉചിതവും ന്യായവുമാകുന്നു. പ്രാർഥനാസഹായം അനുദിന ജീവിതത്തിലെ എളിയ ചുറ്റുപാടുകളിലേക്ക് എത്തിക്കുക എന്നതിനും പ്രാധാന്യമുണ്ട്; കർത്താവു ദൈവരാജ്യത്തെ എന്തിനോട് ഉപമിച്ചുവോ ആ പുളിമാവ് ആയിത്തീരാൻ പ്രാർഥനയുടെ എല്ലാ രൂപങ്ങൾക്കും കഴിയും."
സംഗ്രഹം
ജീവിക്കുന്ന ആശയ കൈമാറ്റം - പാരമ്പര്യം - വഴി പരിശുദ്ധാത്മാവു സഭയിൽ ദൈവമക്കളെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
ദൈവവചനവും സഭയുടെ ആരാധനാക്രമവും, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നി സുകൃതങ്ങളും പ്രാർഥനയുടെ ഉറവിടങ്ങളാണ്.
പ്രാർഥനയുടെ പാരമ്പര്യം പ്രാർഥനയുടെ ഉറവിടങ്ങളിലേക്ക് ദൈവവചനം സഭയുടെ ആരാധന ദൈവിക സുകൃതങ്ങൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



