x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ തിരുസ്സഭാചരിത്രം

പാപ്പാസ്ഥാനവും ലിബറലിസവും

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ത്തൊന്‍പതാം നൂറ്റാണ്ട്, പ്രത്യേകിച്ച് അതിന്‍റെ ഉത്തരാര്‍ത്ഥം സഭാചരിത്രത്തിലെ ഒരു നിര്‍ണ്ണായകഘട്ടമായിരുന്നു. സഭാരംഗത്ത് സംഘര്‍ഷങ്ങള്‍ നിറഞ്ഞകാലം. ജനങ്ങളുടെ നവോത്ഥാനാവബോധം മനസ്സിലാക്കുന്നതില്‍ കുറെയൊക്കെ പരാജയപ്പെട്ട സഭാനേതൃത്വവും നവോത്ഥാനലഹരിയില്‍ വിശ്വാസസത്യങ്ങളെ കാറ്റില്‍പറത്തിയ പുരോഗമനവാദികളും തമ്മില്‍ നടന്ന നിരന്തരവടംവലി ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ഈ ശീതസമരത്തിന്‍റെ ഫലം ദൂരവ്യാപകമായിരുന്നു. സഭാധികാരവും രാഷ്ട്രീയാധികാരവും തമ്മില്‍ അകന്നു. സഭയും പുരോഗമനപ്രസ്ഥാനങ്ങളും തമ്മില്‍ വലിയൊരു വിടവ് ദൃശ്യമായി. അതേസമയം സഭാഭരണം രാഷ്ട്രീയഭരണാധികാരികളുടെ ഇടപെടലുകളില്‍നിന്ന് കുറയൊക്കെ സ്വതന്ത്രമായിയെന്നത് ഇതിന്‍റെ ഒരു നേട്ടവുമാണ്. വിശ്വാസസത്യങ്ങള്‍ വ്യക്തമായി ഉയര്‍ത്തിക്കാണിക്കാന്‍ ഇതിനിടനല്‍കി.

ഈ നിര്‍ണ്ണായകഘട്ടത്തില്‍ സഭയെ ഭരിച്ച ധീരനായ മാര്‍പ്പാപ്പായാണ് 9-ാം പീയൂസ്. 1846-ല്‍ സഭാഭരണം ഏറ്റെടുത്ത അദ്ദേഹം ആരംഭത്തില്‍ തികഞ്ഞ പരിഷ്ക്കരണവാദിയായിരുന്നു. എന്നാല്‍ അതിവേഗം സ്വാനുഭവവെളിച്ചത്തില്‍, കടുത്ത യഥാസ്ഥിതികനായി മാറി. അനന്തരം പുരോഗമനവാദികളുമായി നിരന്തരപോരാട്ടമായിരുന്നു. ഇറ്റലിയുടെ ഏകീകരണം റോമന്‍ പ്രശ്നം, മാതാവിന്‍റെ അമലോത്ഭവസത്യപ്രഖ്യാപനം, തെറ്റുകളുടെ പട്ടിക (Syllabus od Errors) ഒന്നാം വത്തിക്കാന്‍ സൂനഹദോസ്, മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സത്യപ്രഖ്യാപനം എന്നിവ ഈ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളാണ്.

അമലോത്ഭവ സത്യപ്രഖ്യാപനം

1854-ല്‍ ഇനെഫാബിലിസ് ദേവൂസ് എന്ന ചാക്രികലേഖനംവഴി മാതാവിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ആ അവസരത്തില്‍ പ്രസ്തുത പ്രഖ്യാപനത്തിന് വേണ്ടത്ര പ്രാധാന്യം ചരിത്രകാരന്മാര്‍ നല്കിയില്ല. മരിയഭക്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രേരകമായും സാധാരണനിലയിലുള്ള ഒരു സത്യപ്രഖ്യാപനമായും മാത്രമേ എല്ലാവരും അതിനെ കണക്കാക്കിയുള്ളൂ.

1848 ജൂണ്‍ ഒന്നാംതീയതി അമലോത്ഭവത്തെപ്പറ്റി പഠിക്കുവാന്‍ 20 ദൈവശാസ്ത്രജ്ഞന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മീഷനെ പാപ്പാ നിയമിച്ചു. 1849-ല്‍ എല്ലാ പിതാക്കന്മാരില്‍നിന്നും പ്രാര്‍ത്ഥനാസഹായവും നിര്‍ദ്ദേശങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു. അവരില്‍നിന്നു ലഭിച്ച പ്രതികരണങ്ങള്‍ തികച്ചും പ്രോത്സാഹജനകമായിരുന്നു. അനന്തരം രണ്ടു ഉന്നതദൈവശാസ്ത്രജ്ഞന്മാരെ അമലോത്ഭവസത്യപ്രഖ്യാപനത്തിന്‍റെ കരടു രൂപം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. 

മെത്രാന്മാരെല്ലാവരെയും പ്രസ്തുത സത്യപ്രഖ്യാപനത്തിനായി റോമിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അവരില്‍നിന്നെല്ലാം തിരുത്തലുകളും മറ്റു നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. എങ്കിലും സത്യപ്രഖ്യാപനം നടത്തിയത് എല്ലാ മെത്രാന്മാരുടെയും പേരിലല്ല. പ്രത്യുത, മാര്‍പ്പാപ്പായുടെ ഔദ്യോഗികാധികാരം (ex Cathedra) ഉപയോഗിച്ചായിരുന്നു. മാര്‍പ്പാപ്പാ, സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍, വിശ്വാസത്തേയോ സന്മാര്‍ഗ്ഗത്തേയോ സംബന്ധിക്കുന്ന സംഗതികള്‍, വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശത്തോടെ, പാരമ്പര്യത്തിനും വി. ലിഖിതങ്ങള്‍ക്കും ചേര്‍ന്നവിധം, ഔദ്യോഗികമായി നിര്‍വ്വഹിക്കുമ്പോള്‍ അദ്ദേഹത്തിന് അപ്രമാദിത്വമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമലോത്ഭവസത്യപ്രഖ്യാപനം ഇപ്രകാരമാണ്; പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്‍റെ ബഹുമാനത്തിനും, കന്യകാദൈവമാതാവിന്‍റെ മഹത്ത്വത്തിനും മനോഹാരിതയ്ക്കും, കത്തോലിക്കാവിശ്വാസത്തിന്‍റെ പുകഴ്ചക്കും ക്രൈസ്തവമതത്തിന്‍റെ വളര്‍ച്ചയ്ക്കുംവേണ്ടി നമ്മുടെ കര്‍ത്താവീശോമ്ശിഹായുടെയും, വി. അപ്പസ്തോലന്മാരായ പത്രോസിന്‍റെയും, പൗലോസിന്‍റെയും നമ്മുടെയും അധികാരം ഉപയോഗിച്ച് നാം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. മാനവകുലരക്ഷകനായ ക്രിസ്തുവിന്‍റെ യോഗ്യതകളുടെ അടിസ്ഥാനത്തില്‍, സര്‍വ്വശക്തനായ ദൈവത്തിന്‍റെ പ്രത്യേകാനുഗ്രഹത്താലും, പരി. കന്യകാമറിയം ഗര്‍ഭംധരിക്കപ്പെട്ട നിമിഷംമുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ കറകളില്‍നിന്നും പൂര്‍ണ്ണമായും വിമുക്തയായിരുന്നു എന്ന സത്യം ദൈവനിവേശിതവും, ആകയാല്‍ സകലരും സദാസമയം ദൃഢമായി വിശ്വസിക്കേണ്ടതുമാണ്.

ലിബറലിസവും തെറ്റുകളുടെ പട്ടികയും

പാപ്പാധികാരത്തിന്‍റെ വ്യാപ്തി അമലോത്ഭവസത്യപ്രഖ്യാപനരീതിയില്‍തന്നെ ഉള്‍ക്കൊണ്ടിരുന്നെങ്കിലും അതിന്‍റെ യഥാര്‍ത്ഥരൂപം ശരിക്കും മനസ്സിലായത് തെറ്റുകളുടെ പട്ടികയും വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖകളും പുറത്തിറങ്ങിയപ്പോഴാണ്.എന്നാല്‍, ഈ തെറ്റുകളുടെ പട്ടിക സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം, അതില്‍ പുതുതായി ഒന്നുംതന്നെയില്ലെന്ന്. അതിലുള്ള 80 പ്രസ്താവനകളിലെല്ലാം തന്നെ 9-ാം പീയൂസ് പാപ്പായുടെ ചാക്രികലേഖനങ്ങളില്‍നിന്നോ പ്രസംഗങ്ങളില്‍ നിന്നോ ഉദ്ധരിച്ചിട്ടുള്ളവയാണ്. അവയെല്ലാംകൂടി ഒന്നിച്ചുകണ്ടപ്പോള്‍ വിചിത്രമായി തോന്നിയെന്നുമാത്രം. മാത്രമല്ല, പ്രസ്തുത പട്ടിക ക്വാന്താകൂരാ എന്ന ചാക്രികലേഖനത്തോടനുബന്ധിച്ചു ചേര്‍ത്തിരുന്നതാണ്. അതിന്‍റെ കോപ്പികള്‍ എല്ലാ മെത്രാന്മാര്‍ക്കും അയച്ചുകൊടുത്തിരുന്നു. ഓരോ വാക്യവും എവിടെ നിന്നെടുത്തിരിക്കുന്നെന്നും കാണിച്ചിട്ടുണ്ട്. സിലബസ് ഒരു ലിസ്റ്റായി (Index) ട്ടാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിലും കാലാന്തരത്തില്‍ അതു തനിച്ചെടുത്ത് പലരും ചര്‍ച്ചചെയ്യാന്‍ തുടങ്ങി. ഇതാണ് കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലം. ഈ സിലബസിന്‍റെ പ്രസിദ്ധീകരണം വിവേകപൂര്‍വ്വകമായ ഒരു നടപടി ആയിരുന്നോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ മേല്‍പ്രസ്താവനകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാന്‍ അവയുടെ മൂലരേഖകള്‍ പരിശോധിക്കണം. സിലബസില്‍ 12 പ്രസ്താവനകളേ വിവാദവിഷയങ്ങളായുള്ളു.

ഒന്നാം വത്തിക്കാന്‍ കൗണ്‍സിലും മാര്‍പ്പാപ്പായുടെ അപ്രമാദിത്വവും

അമലോത്ഭവ സത്യപ്രഖ്യാപനത്തിനും തെറ്റുകളുടെ പട്ടികയുടെ പ്രസിദ്ധീകരണത്തിനുംശേഷം സഭാന്തരീക്ഷം പ്രശ്നസങ്കീര്‍ണ്ണമായിരുന്നെന്ന് നാം കണ്ടു. സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും സഭാധികാരത്തിനെതിരെ ചോദ്യശരങ്ങളുയര്‍ന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് 1869-ഡിസംബര്‍ 8-ാംനു, 9-ാം പീയൂസ് പാപ്പാ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത്. 700-ല്‍പരം മെത്രാന്മാര്‍ ഈ കൗണ്‍സിലില്‍ സംബന്ധിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍നിന്ന് മാത്രമായി 120 മെത്രാന്മാര്‍ എത്തി.അകത്തോലിക്കാസഭാനേതാക്കന്മാരെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ സന്നിഹിതരായില്ല. ഈ സമ്മേളനത്തിലേക്ക് രാഷ്ട്രീയാധികാരികളെ ആരെയും ക്ഷണിച്ചിരുന്നില്ല. അതുകൊണ്ട് മെത്രാന്മാര്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളില്‍നിന്ന് പൊതുവെ സ്വതന്ത്രരായിരുന്നു.

കൗണ്‍സില്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വം നിര്‍വ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്; ആകയാല്‍, ആരംഭംമുതല്ക്കേ നമുക്കു ലഭിച്ചിരിക്കുന്ന പാരമ്പര്യവും മുറുകെപിടിച്ചുകൊണ്ട്, നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ മഹത്ത്വത്തിനും കത്തോലിക്കാസഭയുടെ ഉന്നമനത്തിനും ക്രിസ്ത്യാനികളുടെ നിത്യരക്ഷയ്ക്കുംവേണ്ടി സൂനഹദോസിന്‍റെ അംഗീകാരത്തോടെ ദൈവനിവേശിതമായ സത്യം നാം പഠിപ്പിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നു. റോമാമാര്‍പ്പാപ്പാ ഔദ്യോഗികമായി (ex Cathedra), അതായത്, അപ്പസ്തോലികാധികാരത്താല്‍, ഇടയന്‍, ഗുരു എന്ന നിലയില്‍, എല്ലാ ക്രൈസ്തവരേയും, സാര്‍വ്വത്രികസഭ സ്വീകരിക്കേണ്ടതായ സന്മാര്‍ഗ്ഗത്തേയോ വിശ്വാസത്തേയോ സംബന്ധിക്കുന്ന തത്ത്വങ്ങള്‍ പഠിപ്പിക്കുമ്പോള്‍, വി. പത്രോസുവഴി വാഗ്ദാനംചെയ്യപ്പെട്ട ദൈവാനുഗ്രഹംവഴി, വിശ്വാസത്തേയോ സന്മാര്‍ഗ്ഗത്തേയോ സംബന്ധിക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുവാന്‍ കത്തോലിക്കാസഭയ്ക്ക് നല്കിയിരിക്കുന്ന അധികാരം മാര്‍പ്പാപ്പായ്ക്കു ലഭിക്കുന്നു. തന്‍മൂലം റോമാമാര്‍പ്പാപ്പായുടെ അപ്രകാരമുള്ള നിര്‍വ്വചനങ്ങള്‍ വ്യതിയാനാതീതവും അവയുടെ സാധുതയ്ക്ക് സഭയുടെ വേറെ അംഗീകാരം ആവശ്യമില്ലാത്തതുമാകുന്നു.

Papacy and liberalism catholic malayalam Rev. Dr. George Kanjirakkatt തിരുസഭാചരിത്ര൦ book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message