We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
പൗരോഹിത്യവും വിവാഹവും ഈശോ സ്ഥാപിച്ച കൂദാശകളാണ്. അതുകൊണ്ട് ഏതാണ് ഈശോയിൽ അധിഷ്ഠിതജീവിതത്തിന് പ്രാധാന്യം നല്കുന്നത് എന്നതിന് വലിയ പ്രസക്തിയില്ല. എങ്കിലും, ഈശോ ബ്രഹ്മചാരിയായിരുന്നു; പുരോഹിതർ ബ്രഹ്മചാരികളാണ് എന്നൊരു ബന്ധം ചൂണ്ടിക്കാണിക്കാൻ സാധിക്കും. അതിനപ്പുറത്തേക്ക് രണ്ടുജീവിതവും ഈശോയാൽ അനുഗൃഹീതമായ ജീവിതമാണ്. " ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്തരുത് എന്നുപറയുന്ന വിവാഹജീവിതവും “ എന്റെ പിന്നാലെവരുക ” എന്നുപറഞ്ഞ് പന്ത്രണ്ടു ശ്ലീഹന്മാരെയും എഴുപത്തിരണ്ട് ശിഷ്യന്മാരെയും വിളിച്ച പൗരോഹിത്യ ജീവിതവും ഈശോയിലധിഷ്ഠിത ജീവിതം തന്നെയാണ്. രണ്ടും രണ്ട് പ്രത്യേക ശുശ്രൂഷകൾക്ക് വേണ്ടിയുള്ളതാണ് എന്നു മാത്രം. പൗരോഹിത്യത്തിനും വിവാഹജീവിതത്തിനും പൊതുവായ ഒരു കാര്യമുണ്ട്. സാർവത്രിക മതബോധനം പറയുന്നതുപോലെ ഇവ രണ്ടും ശുശ്രൂഷയുടെ കൂദാശകളാണ്. പഠിപ്പിക്കുക , വിശുദ്ധീകരിക്കുക , നയിക്കുക എന്നീ ദൗത്യങ്ങൾ നിർവ്വഹിച്ച് വൈദികൻ ദൈവവിചാരത്തിന് നേതൃത്വം കൊടുക്കുമ്പോൾ, വിവാഹിതർ തങ്ങൾക്ക് ജനിക്കുന്ന മക്കളെ പഠിപ്പിച്ച് ജോലിയിൽ പ്രവേശിപ്പിച്ച്, ആ പ്രവൃത്തിയിലൂടെ സമൂഹത്തെ ശുശ്രൂഷിക്കാൻ പ്രാപ്തരാക്കുന്നു. അതുകൊണ്ടാണ് ഇവ രണ്ടും പരസ്പരബന്ധമുള്ള കുദാശകളും സഭയിലെ പൊതുശുശ്രൂഷയ്ക്കുവേണ്ടിയുള്ള കുദാശകളുമാണെന്ന് പറയുന്നത് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
marriage priesthood way of life in christ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206