x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ബലിക്കല്ല് എന്നാൽ എന്ത് ? ഇപ്പോൾ അത് നിലവിലുണ്ടോ ? ഇല്ലെങ്കിൽ മാറ്റാനുണ്ടായ കാരണം ? ഉണ്ടെങ്കിൽ അൾത്താരയിൽ അത് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

ബലിക്കല്ല് എന്നപദം ക്രൈസ്തവേതരമതങ്ങളിൽ ഉപയോഗിക്കാറുണ്ട്. കത്തോലിക്കർ അൾത്താരയിൽ ഉപയോഗിക്കുന്ന കല്ലിന് "അൾത്താരക്കല്ല്" എന്നാണ് പറഞ്ഞിരുന്നത്. തൈലം പൂശി കൂദാശചെയ്ത ചതുരത്തിലുള്ള ഒരു കല്ല് കുർബാനയർപ്പിക്കുന്ന അൾത്താരയുടെ നടുവിൽ സ്ഥാപിച്ചിരുന്നു . ആ കല്ലിന്മേലാണ് കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന കാസയും പീലാസയും കുസ്തോദിയും വച്ചിരുന്നത് . ഇപ്പോൾ ഈ കല്ല് അൾത്താരയിൽ സ്ഥാപിക്കാറില്ല. മറിച്ച് , അൾത്താരമുഴുവനും തൈലം പൂശി കുദാശചെയ്ത് ബലിയർപ്പണത്തിനായി ഉപയോഗിക്കുന്നു. എന്നാൽ ഇന്നും സഭയിൽ അൾത്താരക്കല്ല് ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. മൈതാനത്തിലോ , ഹോളിലോ , ഭവനങ്ങളിലോ കുർബ്ബാന അർപ്പിക്കേണ്ട സാഹചര്യത്തിൽ അൾത്താരയ്ക്കു പകരം സാധാരണ മേശയോ മറ്റോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്മേൽ അൾത്താരകല്ല് വയ്ക്കുന്നു. ആ കല്ലിന്മേലാണ് കാസയും പീലാസയും വച്ച് കുർബാന അർപ്പിക്കുന്നത്. ആ അർത്ഥത്തിൽ ഇന്ന് അൾത്താരക്കല്ല് ( ബലിക്കല്ല് ) ഉണ്ട്. അതിനെ സുറിയാനിഭാഷയിൽ “ ദെപ്പ " ( DEPPA ) എന്നാണ് വിളിക്കുന്നത്. അത് സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിൽ ലഭ്യമാണ്.

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

what is an altarpiece existence of altarpiece location of alterpiece Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message