x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

മറിയത്തെ ദൈവമാതാവെന്നു വിളിക്കാൻ പാടുണ്ടോ?

Authored by : Fr. George Panamthottam CMI On 13-Oct-2022

ലോകത്തിന്റെ ചരിത്രത്തിൽ മറ്റൊരു മനുഷ്യവ്യക്തിക്കും ലഭിക്കാത്ത അനുഗ്രഹമാണ് പരിശുദ്ധ കന്യകാമറിയത്തിനു ലഭിച്ചത്. ദൈവപുത്രന്റെ അമ്മയാകാനുള്ള ഭാഗ്യം. അതാണ് മറിയത്തെ ഭാഗ്യവതിയെന്ന് തിരുവചനം ആവർത്തിച്ചാവർത്തിച്ചു വിളിക്കുന്നത്. എലിസബത്ത് മറിയത്തെ സ്തുതിക്കുന്നത് ഇപ്രകാരമാണ്. “എന്റെ കർത്താവിന്റെ അമ്മ എന്റെ എടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?" (ലൂക്കാ 1:43). എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് മറിയത്തെ “എന്റെ കർത്താവിന്റെ അമ്മ” എന്നു വിശേഷിപ്പിച്ചു. തിരുസഭയും പരിശുദ്ധ മറിയത്തെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് “ദൈവത്തിന്റെ മാതാവേ" എന്നു വിളിച്ചു മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നു.

കത്തോലിക്കാ സഭ പരിശുദ്ധ മറിയത്തെ “ദൈവമാതാവ്" എന്നു വിശേഷിപ്പിക്കുന്നതിന്റെ അർത്ഥം മറിയം പിതാവായ ദൈവത്തിന്റെ അമ്മയാണെന്നോ, ദൈവം മറിയത്തിൽ നിന്ന് ഉത്ഭവിച്ചു എന്നോ അല്ല. മറിയത്തിൽ നിന്ന് ജനിച്ച് ക്രിസ്തു സത്യദൈവമായതിനാൽ ദൈവത്തിന്റെ അമ്മയാകാൻ ഭാഗ്യം ലഭിച്ചവൾ എന്നർത്ഥത്തിലാണ് കത്തോലിക്കാ സഭ മറിയത്തെ “ദൈവമാതാവ്" എന്നു അഭിസംബോധന ചെയ്യുന്നത്.

ഇതിന് ചെറിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാന്മാരിൽ ഒരാളായ നെസ്തോറിയോസ്, മറിയത്തെ "ദൈവമാതാവ്" എന്നു വിളിക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ചു. തിരുസഭ നെസ്തോറിയോസിന്റെ ചിന്താഗതിയെ അംഗീകരിച്ചില്ല. കാരണം, സഭ പറഞ്ഞു. ഒന്നുകിൽ ക്രിസ്തു ദൈവമാണെന്ന് നെസ്തോറിയോസ് വിശ്വസിക്കുന്നില്ല അല്ലെങ്കിൽ ക്രിസ്തു മറിയത്തിൽ നിന്ന് ജനിച്ചു എന്നതിനെ നിഷേധിക്കുന്നു. എ.ഡി. 431 ൽ കൂടിയ എഫേസൂസ് സൂനഹദോസ് മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതിനാൽ, ക്രിസ്തു ദൈവമാണെന്നും ദൈവമായ ക്രിസ്തു മറിയത്തിൽ നിന്ന് ജനിച്ചു എന്നും വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും മറിയത്തിന്റെ ദൈവമാതൃത്വം നിഷേധിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭ പരിശുദ്ധ മറിയത്തെ ദൈവമാതാവ് എന്ന് അഭിസംബോധന ചെയ്യുന്നത്.

മറിയത്തെ ദൈവമാതാവെന്നു വിളിക്കാൻ പാടുണ്ടോ? ലൂക്കാ 1:43 ദൈവമാതാവ് നെസ്തോറിയോസ് എഫേസൂസ് സൂനഹദോസ് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message