x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

സ്കാനിംഗ്

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

ള്‍ട്രാസൗണ്ട് സ്കാനിംഗ് രോഗനിര്‍ണ്ണയത്തിനും മറ്റുമായി ഇന്നു ധാരാളം ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ചെലവും, എക്സ്റേ കിരണങ്ങള്‍പോലെ ശരീരകോശങ്ങള്‍ക്ക് ഇതു ക്ഷതം സംഭവിപ്പിക്കുന്നില്ല എന്ന തിരിച്ചറിവും അള്‍ട്രാസൗണ്ട്  സ്കാനിംഗിനെ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു.

അള്‍ട്രാസൗണ്ട് സ്കാനിംഗിന്‍റെ നന്മ അംഗീകരിക്കുമ്പോള്‍തന്നെ, ചില തിന്മകള്‍ക്ക് അത് ഉപാധിയായി മാറുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. ഗര്‍ഭാവസ്ഥയില്‍ സ്കാനിംഗ് നടത്തി ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗമേതാണ്, കുഞ്ഞിന് അംഗവൈകല്യമെന്തെങ്കിലുമുണ്ടോ എന്നൊക്കെ പരിശോധിച്ചറിഞ്ഞ്, ഹിതകരമായതിനെ മാത്രം ജനിക്കാനനുവദിക്കുന്ന കമ്പോളമനസ്ഥിതി ദമ്പതികളുടെയിടയില്‍ ഇന്ന് വര്‍ധിച്ചുവരുന്നു. ധാര്‍മ്മികതയുടെ തകര്‍ച്ചയിലേക്കാണ് ഈ പ്രവണത വിരല്‍ ചൂണ്ടുന്നത്.

ജനനത്തിനുമുമ്പ്, ഭ്രൂണത്തെ പരിശോധിക്കുന്നതിന് അള്‍ട്രാസൗണ്ട് സ്കാനിംഗ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ, ഏതു പരിശോധനയുടെയും പ്രധാന ലക്ഷ്യം ശിശുവിന്‍റെ ആരോഗ്യസംരക്ഷണമായിരിക്കണം. പരിശോധനയിലൂടെ കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങളുണ്ടെന്ന് വെളിപ്പെട്ടാല്‍, ഉചിതമായ ചികിത്സ ഗര്‍ഭാവസ്ഥയില്‍ത്തന്നെ നല്കാന്‍ കഴിയും. അതോടൊപ്പം, പരിഹരിക്കാനാവാത്ത രോഗാവസ്ഥയാണ് കുഞ്ഞിനുള്ളതെങ്കില്‍ അക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തി, ദൈവദാനമായ കുഞ്ഞിനെ എല്ലാ കുറവുകളോടുംകൂടി സ്വീകരിക്കാന്‍ അവരെ ഒരുക്കാനും സാധിക്കും.

ജനനത്തിന് മുമ്പുള്ള പരിശോധനയ്ക്ക് മാതാപിതാക്കന്മാരുടെ, ഏറ്റവും കുറഞ്ഞത് അമ്മയുടെയെങ്കിലും, സമ്മതം ലഭിച്ചിരിക്കണം. പരിശോധനയ്ക്ക് സ്വീകരിക്കുന്ന രീതികള്‍ കുഞ്ഞിന്‍റെയോ  അമ്മയുടെയോ ആരോഗ്യത്തിന് ഹാനികരമാകരുത്. മനുഷ്യജീവനെ ബഹുമാനിച്ചുകൊണ്ട്, പരിശോധനയുടെ ഫലം പൂര്‍ണ്ണമായും വസ്തുനിഷ്ഠമായും മാതാപിതാക്കന്മാരെ അറിയിക്കണം. വൈകല്യങ്ങള്‍ ഉള്ള ഗര്‍ഭസ്ഥശിശുവിന്‍റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും കൗണ്‍സിലിങ്ങും അജപാലനപരമായ ശ്രദ്ധയും നല്കണം. കൗണ്‍സിലിങ്ങ് ഒരിക്കലും ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിക്കരുത്.

മനുഷ്യജീവന് മാഹാത്മ്യം കൊടുത്തുകൊണ്ടുള്ള പരിശോധനാമാര്‍ഗ്ഗങ്ങളായിരിക്കണം മാതാപിതാക്കള്‍ സ്വീകരിക്കേണ്ടത്. അപ്പോള്‍ സാങ്കേതികവിദ്യകളുടെ പ്രയോജനം ദൈവമഹത്ത്വത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. ഇത്, ഗുണമേന്മകളേക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് തീരുമാനമെടുക്കാന്‍ ദമ്പതികളെ സഹായിക്കും.

scanning catholic malayalam mananthavdy diocese Rev. Dr. Scaria kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message