x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കുദാശാനുകരണങ്ങൾ - പൊതുജനഭക്തി ഇവ തമ്മിലുള്ള വ്യത്യാസമെന്ത് ?

Authored by : Syro Malabar catechetical commission On 02-Jun-2021

കൂദാശാനുകരണങ്ങളും ഭക്താനുഷ്ഠാനങ്ങളും വിശ്വാസിസമൂഹം ദൈവവുമായുള്ള സ്നേഹവും ബന്ധവും പ്രകാടമാക്കുന്നതിന് അനുഷ്ഠിക്കുന്ന പ്രവൃത്തികളാണ് . എന്നാൽ ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട് . ഭക്താനുഷ്ഠാനങ്ങൾ ഓരോരോ സന്ദർഭങ്ങളിൽ ചില വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ പരിശ്രമഫലമായി ആരംഭിക്കുന്നതും പിന്നീട് വിശ്വാസിസമൂഹത്തിനു ഉപകാരമെന്നുകണ്ടാൽ സഭയുടെ അംഗീകാരത്തോടെ നടപ്പിൽ വരുന്നവയുമാണ് . കുരിശിന്റെ വഴി , ജപമാല , വിശുദ്ധരോടുള്ള പ്രാർത്ഥനകൾ - നൊവേനകൾ തുടങ്ങിയ പ്രാർത്ഥനകൾ ഈ വിഭാഗത്തിൽ പെടുന്നു . കൂദാശാനുകരണങ്ങൾ എന്നുപറയുന്നത് കൂദാശയുടെ മാതൃകയിൽ സഭ രൂപപ്പെടുത്തിയിട്ടുള്ള പ്രാർത്ഥനകളും കർമ്മങ്ങളുമാണ് മൃതദേഹസംസ്കാരശുശ്രൂഷ , സന്യാസികളുടെ വ്രതവാഗ്ദാനം , വീട് വെഞ്ചരിപ്പ് , കല്ലിടൽ കർമ്മം , ആശീർവാദകർമ്മങ്ങൾ തുടങ്ങിയവയെല്ലാം കൂദാശാനുകരണങ്ങളാണ് .

കുദാശകളും കൂദാശാനുകരണങ്ങളും പരികർമ്മം ചെയ്യുന്നത് ഏതെങ്കിലും തിരുപ്പട്ടം സ്വീകരിച്ചവർ മാത്രമാണ് . എന്നാൽ ഭക്താനുഷ്ഠാനങ്ങൾ അല്മായർക്കും വൈദികർക്കും നടത്താവുന്ന ശുശ്രൂഷകളാണ് . ഇതാണ് കൂദാശാനുകരണങ്ങളും ഭക്താനുഷ്ഠാനങ്ങളും തമ്മിലുള്ള വ്യത്യാസം . കൂദാശകൾ ഈശോ സ്ഥാപിച്ചതാണ് , ഭക്താനുഷ്ഠാനങ്ങൾ സഭയുടെ അറിവോടും അംഗീകാരത്തോടും കൂടി നടപ്പിൽ വന്ന മനുഷ്യ നിർമ്മിതികളാണ് . കൂദാശകൾ നമ്മെ വിശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് . മാമ്മോദീസായിലൂടെ ജന്മപാപവും കർമ്മപാപവും നീക്കി ദൈവപുത്രസ്ഥാനം നല്കുന്നു ; സൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിന്റെ വിശേഷശക്തി നല്കുന്നു ; വിശുദ്ധ കുർബ്ബാനയിലൂടെ ഈശോയുടെ ശരീരവും രക്തവും നല്കി നമ്മെ വിശുദ്ധികരിക്കുന്നു ; കുമ്പസാരത്തിലൂടെ തിരിച്ചറിവുവന്നതിനുശേഷ൦ ചെയ്ത പാപങ്ങൾ മോചിക്കപ്പെടുന്നു എന്നാൽ , ഭക്താനുഷ്ഠാനങ്ങളിലൂടെ നമ്മുടെ പാപങ്ങൾ മോചിക്കപ്പെടുമെന്നോ നമ്മൾ വിശുദ്ധീകരിക്കപെടുമെന്നോ നിത്യജീവന് അവകാശികളാകുമെന്നോ പറയാനാകില്ല . ഒരുപക്ഷേ , അതിനു സഹായകമായേക്കാം , ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ കിട്ടുമെന്ന് ഉറപ്പുള്ളവയാണ് കൂദാശകൾ . അനുതാപത്തോടുകൂടി പാപങ്ങൾ ഏറ്റുപറഞ്ഞ് മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞചെയ്ത് കുമ്പസാരിച്ചാൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു ” എന്നു കാർമ്മികൻ ഉച്ചരിക്കുമ്പോൾ പാപമോചനം ലഭിക്കുന്നു . മാമ്മോദീസായിലും തിരുപ്പട്ടത്തിലും എല്ലാം സംഭവിക്കുന്നത് ഇതു തന്നെയാണ് . ചോദിക്കേണ്ടതുപോലെ ചോദിച്ചാൽ , കിട്ടുമെന്ന് ഉറപ്പുള്ളവയാണ് കൂദാശകൾ . ഭക്താനുഷ്ഠാനങ്ങളിൽ നമുക്കു ചോദിക്കാം , എന്നാൽ ലഭിക്കുമെന്ന് ആർക്കും ഉറപ്പുപറയാൻ സാധിക്കില്ല . രോഗംമാറ്റണമേ , പരീക്ഷയിൽ പാസാക്കണമേ , വീടു പണിപൂർത്തിയാക്കണമേ , ജോലിതരണമേ എന്നിങ്ങനെയെല്ലാം നമുക്ക് പ്രാർത്ഥിക്കാം . എന്നാൽ അവ ലഭിക്കുമെന്നതിന് ആർക്കും ഉറപ്പ് പറയാൻ സാധിക്കില്ല . കൂദാശകൾ സാർവത്രികമാണ് . മാമ്മോദീസ എന്ന കൂദാശ മാർപാപ്പ നല്കിയാലും ഒരു വൈദികൻ പരികർമ്മം ചെയ്താലും ഒരു അൽമായൻ വീട്ടുമാമ്മോദീസാ കൊടുത്താലും ഒരേ ഫലമാണ് . ഇതു പോലെ മാർപാപ്പയോ മെത്രാനോ വൈദികനോ കുർബ്ബാനയർപ്പിച്ചാലും അപ്പവും വീഞ്ഞും ഈശോയുടെ തിരുശ്ശരീരരക്തങ്ങളായിത്തീരും . കാരണം , കൂദാശകൾക്ക് സാർവത്രിക സ്വഭാവമുണ്ട് . എന്നാൽ ഭക്താനുഷ്ഠാനങ്ങൾക്ക് ഏതെങ്കിലും സ്ഥലത്തോ സമയത്തോ മാത്രമേ പ്രാധാന്യമുള്ളു . അക്കാരണത്താൽ അവ പ്രാദേശികമാണെന്നു മനസ്സിലാക്കാം .

കൂദാശകൾ വസ്തുനിഷ്ഠമാണ് . ചാവുദോഷാവസ്ഥയിൽ ജീവിക്കുന്ന ഒരു വൈദികനാണെങ്കിൽ പോലും പരിശുദ്ധ കുർബ്ബാന അർപ്പിച്ചാൽ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായിത്തീരും . കാരണം വൈദികന്റെ വിശുദ്ധിയോ പാണ്ഡിത്യമോ ഒന്നുമല്ല കൂദാശയുടെ ഫലം നിർണയിക്കുന്നത് , ഈശോയുടെ ശക്തിയാണതു നിർണ്ണയിക്കുന്നത് . എന്നാൽ ഭക്താനുഷ്ഠാനങ്ങൾ ( കുരിശിന്റെ വഴി , ജപമാല , നൊവേന ) അതിൽ പങ്കെടുക്കുന്ന വ്യക്തിയുടെ ആഗ്രഹവും താത്പര്യവും അനുസരിച്ചാണ് ഫലം പുറപ്പെടുവിക്കുക . മറ്റൊരു വ്യത്യാസം കൂദാശകൾ ആവശ്യാനുസരണം നിർബന്ധമായും സ്വീകരിക്കണമെന്നതാണ് . അത് വിശ്വാസിയുടെ ആവശ്യവും കടമയുമാണ് . പാപാവസ്ഥയിൽ കുമ്പസാരമെന്ന കൂദാശയും , ജന്മപാപം നീങ്ങണമെങ്കിൽ മാമ്മോദീസായും നിർബന്ധമായും സ്വീകരിക്കേണ്ടതാണ് . പരിശുദ്ധാത്മാവിന്റെ പ്രത്യേകശക്തി സ്വീകരിച്ച് യേശുവിന് സാക്ഷ്യം വഹിക്കണമെങ്കിൽ സ്ഥൈര്യലേപനം എന്ന കൂദാശയു൦ അവശ്യം സ്വീകരിക്കണ്ടതാണ് . എന്നാൽ ഭക്താനുഷ്ഠാനങ്ങളും ഐച്ഛികമാണ് . കൂദാശകളു൦ ഭക്താനുഷ്ഠാനങ്ങളും തമ്മിലുള്ള ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുമ്പോഴാണ് കുദാശകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അർ ഹിക്കുന്ന പ്രാധാന്യത്തോടെ അവയിൽ പങ്കെടുക്കാനും അവയിൽ നിന്ന് ഫലമെടുക്കാനും കഴിയൂ .

public devotion sacramentals Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message