We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ആരാധനയുടെ ഇടങ്ങൾ
ഈശോ തൻറെ വിജയം വഴി ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രവേശിച്ചിട്ടുണ്ട്. അവിടുന്ന് തന്നെയാണ് യഥാർത്ഥ ദൈവാലയം. അവിടുത്തെ “ആത്മാവിലും സത്യത്തിലും” (യോഹ. 4,24) ആരാധിക്കുകയെന്നത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലവുമായി ബന്ധപ്പെട്ടിട്ടല്ല. എന്നാലും ക്രൈസ്തവലോകം ദൈവാലയങ്ങളാലും വിശുദ്ധ അടയാളങ്ങളാലും നിറഞ്ഞിരിക്കുന്നു. എന്തെന്നാൽ സമ്മേളിക്കാൻ പ്രത്യേകം സ്ഥലങ്ങളും ദൈവികമായ യാഥാർത്ഥ്യങ്ങളെ അനുസ്മരിപ്പിക്കാൻ അടയാളങ്ങളും മനുഷ്യർക്ക് ആവശ്യമാണ്. നാം എങ്ങോട്ട് യാത്ര ചെയ്യുന്നുവോ ആ സ്വർഗ്ഗീയ പിതൃഭവനത്തിൻറെ പ്രതീകമാണ് ഓരോ ദൈവഭവനവും (CCC 1179-1181,1197-1198).
തീർച്ചയായും നമുക്ക് എവിടെ വച്ചുവേണമെങ്കിലും പ്രാർത്ഥിക്കാം. കാട്ടിൽ, കടൽത്തീരത്ത്, കിടക്കയിൽ. എന്നാൽ നമ്മൾ കേവലം ആത്മാക്കളല്ല. ശരീരത്തോടുകൂടിയവരാണ്. അതുകൊണ്ട് നാം പരസ്പരം കാണുകയും കേൾക്കുകയും അനുഭവിച്ചറിയുകയും വേണം. അതുകൊണ്ട് ക്രിസ്തുവിൻറെ ശരീരമായിരിക്കാൻ പരസ്പരം കണ്ടുമുട്ടണമെങ്കിൽ സവിശേഷസ്ഥലം നമുക്കാവശ്യമാണ്. ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം മുട്ടുകുത്തണം. രൂപാന്തരപ്പെട്ട അപ്പം നല്കപ്പെടുമ്പോൾ നാം അതു ഭക്ഷിക്കണം. അവിടുന്ന് നമ്മെ വിളിക്കുമ്പോൾ നമ്മുടെ ശരീരത്തെ ചലിപ്പിക്കണം.
ദൈവാലയം
ക്രൈസ്തവപ്രാർത്ഥനാലയം പ്രത്യേക സ്ഥലത്തുള്ള ആളുകളുടെ സഭാത്മക കൂട്ടായ്മയുടെ അടയാളമാണ്. അതുപോലെ തന്നെ നമുക്കെല്ലാവർക്കുമായി ദൈവം തയ്യാറാക്കിയിരിക്കുന്ന സ്വർഗ്ഗീയവാസസ്ഥലങ്ങളുടെ ഒരു പ്രതീകവുമാണ്. ദൈവഭവനത്തിൽ സമൂഹമായി പ്രാർത്ഥിക്കാനോ ഒറ്റക്കു പ്രാർത്ഥിക്കാനോ അല്ലെങ്കിൽ കൂദാശകൾ, പ്രത്യേകിച്ച് വിശുദ്ധ കുർബാന ആഘോഷിക്കാനോ നാം സമ്മേളിക്കുന്നു.
ഇവിടെ സ്വർഗ്ഗം മണക്കുന്നു, ഇവിടെ നിങ്ങൾക്ക് ഏറെ പ്രശാന്തതയോടും ഭക്ത്യാദരങ്ങളോടും കൂടി കഴിയാം. പല പള്ളികളും നമ്മെ പ്രാർത്ഥനയുടെ കനത്ത അന്തരീക്ഷത്തിൽ നിമഗ്നരാക്കുന്നു. ഇവിടെ ദൈവം സന്നിഹിതനാണെന്ന് നമുക്ക് മനസ്സിലാകുന്നു. പള്ളിക്കെട്ടിടത്തിൻറെ സൗന്ദര്യം ദൈവത്തിൻറെ സൗന്ദര്യം, മഹത്വം, സ്നേഹം എന്നിവയിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നു. പള്ളികൾ വിശ്വാസത്തിൻറെ കരങ്കൽ സന്ദേശവാഹകർ മാത്രമല്ല. പിന്നെയോ, ദൈവത്തിൻറെ വാസസ്ഥലങ്ങളാണ്. അവിടുന്ന് അൾത്താരയിലെ കൂദാശയിൽ യഥാർത്ഥത്തിൽ സത്യമായും സത്താപരമായും സന്നിഹിതനാണ്.
YOUCAT 189-190
place worship adoration Noble Thomas Parackal Noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206