x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

തിരുവോസ്തി ദുരുപയോഗിക്കുന്ന അവസ്ഥയുണ്ടായിട്ടും എന്തുകൊണ്ട് വിശുദ്ധ കുർബാന തിരുരക്തത്തിൽ മുക്കി നാവിൽ നല്കുന്നില്ല?

Authored by : Syro-Malabar Catechetical Commission On 15-May-2021

തിരുരക്തത്തിൽ മുക്കി ദിവ്യകാരുണ്യം നല്കുന്നതിന്റെ ആവശ്യകതയെപ്പറ്റി മറ്റൊരു ചോദ്യത്തിൽ സൂചിപ്പിച്ചതാണ് ( ചോദ്യം 1 ). തിരുവോസ്തി കയ്യിൽ നല്കുമ്പോൾ ദുരുപയോഗിക്കാനുള്ള സാധ്യത ഉണ്ടെന്നത് സത്യമാണ്. എന്നാൽ കുർബ്ബാന പുസ്തകത്തിൽ പറയുന്നതുപോലെ, "വിശുദ്ധ കുർബ്ബാന സ്വീകരിച്ച ഞങ്ങളുടെ കൈകളെ ശക്തമാക്കണമേ" എന്ന വാക്കുകൾ കുർബ്ബാന കയ്യിൽ സ്വീകരിക്കുന്ന പുരാതന പാരമ്പര്യം സഭയിൽ ഉണ്ടായിരുന്നു എന്നതിനു തെളിവാണ്. അതിനാൽ ആ രീതി തുടരുന്നതിൽ അപാകതയില്ല. ദുരുപയോഗ സാധ്യത തടയുന്നതിന് യൂറോപ്പിലെ സഭ നല്കിയിരിക്കുന്ന നിർദ്ദേശം ഇപ്രകാരമാണ്: കയ്യിൽ സ്വീകരിക്കാനുള്ള അവകാശം നിഷേധിക്കേണ്ടതില്ല. എന്നാൽ കയ്യിൽ കുർബാന സ്വീകരിക്കുമ്പോൾ കാർമ്മികന്റെ മുമ്പിൽ വച്ചുതന്നെ സ്വീകരിച്ചതിനുശേഷമേ പുറകോട്ട് തിരിയാവു. തിരുശ്ശരീരം തിരുരക്തത്തിൽ മുക്കി കൊടുക്കുന്ന രീതിയാണെങ്കിൽ, കയ്യിൽ നല്കുമ്പോൾ അതീവശ്രദ്ധ ആവശ്യമായിവരും. കാരണം, കയ്യിൽ നല്കുമ്പോൾ തിരുരക്തം കൈവെള്ളയിൽ പതിയാൻ സാധ്യതയുണ്ട്. അത് സങ്കീഞ്ഞുകൊണ്ട് തുടക്കേണ്ടതായും വരും . ഇതൊഴിവാക്കാൻ തിരുശ്ശരീരരക്തങ്ങൾ കയ്യിൽ കൊടുക്കാൻ മടിക്കുന്നവരുണ്ട് . ദിവ്യകാരുണ്യം കയ്യിൽ മാത്രം നല്കിയാൽ മതി എന്ന പൊതുനിർദ്ദേശം ഉണ്ടായാൽ അത് ഒരുപക്ഷേ തിരുരക്തംകൂടി നല്കുന്നതിനുള്ള സാദ്ധ്യത കുറയ്ക്കും. ഇരുസാദൃശ്യങ്ങളിൽ നല്കുമ്പോൾ നാവിൽ വച്ചു കൊടുക്കുന്നതാണ് കൂടുതൽ പ്രായോഗികം. അപ്പത്തിന്റെ സാദൃശ്യത്തിൽ കയ്യിൽ സ്വീകരിക്കുന്നവർ വൈദികന്റെ മുമ്പിൽ വച്ച് ഭക്ഷിച്ചതിനുശേഷമേ പിന്നിലേക്കു തിരിയാവു എന്നൊരു രീതി നടപ്പിലാക്കിയാൽ
ദുരുപയോഗത്തിന്റെ പ്രശ്നം പരിഹരിക്കാൻ സാധികു൦.

© വിശ്വാസവഴിയിലെ സംശയങ്ങൾ.

holy mass qurbana distribution of holy communion holy communion giving holy communion in tongue Syro-Malabar Catechetical Commission Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message