x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

മരണം, മൃതശരീരത്തോടുള്ള ആദരവ്, പോസ്റ്റുമോര്‍ട്ടം

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

  1. മരണം

ആദ്ധ്യാത്മികമായും നിയമപരമായും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് മരണം. എപ്പോഴാണ് മരണം സംഭവിക്കുന്നതെന്ന് വ്യക്തമായും കൃത്യമായും വിലയിരുത്തണം. മരണം ഒരു പ്രക്രിയയാണ്. ഇന്ന് ജീവശാസ്ത്രപരമായി മരണം എപ്പോഴാണ് നടക്കുന്നത് എന്ന് പറയുവാന്‍ സാധിക്കും.

സാധാരണമായി മരണത്തെക്കുറിച്ച് പറയുന്നത് എന്നെന്നേയ്ക്കുമായി ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രവര്‍ത്തനം നഷ്ടപ്പെടുകയും ഏകോപിപ്പിക്കുവാന്‍ സാധിക്കാത്തതുമായ അവസ്ഥയാണ്. ദൃശ്യമായി മരണം സംഭവിക്കുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ ത്തനം നിലയ്ക്കുകയും ഒരിക്കലും ശ്വസിക്കുവാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ്. അല്ലെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസരത്തിലാണ് മരണം സംഭവിക്കുന്നത്. ഇന്ന് മെഡിക്കല്‍ ശാസ്ത്രത്തില്‍ മസ്തിഷ്ക്കമരണമാണ് മരണത്തിനുള്ള മാനദണ്ഡമായെടുത്തിരിക്കുന്നത്. സാധാരണയായി ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിന്നു കഴിഞ്ഞാല്‍ ആ വ്യക്തി മസ്തിഷ്ക്ക മരണത്തിലാകും. മസ്തിഷ്ക്കമരണം സംഭവിച്ചുകഴിഞ്ഞാല്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രവര്‍ത്തനം ഒരിക്കലും ഏകോപിപ്പിക്കാന്‍ സാധ്യമല്ല.

തലച്ചോറിന്‍റെ പ്രവര്‍ത്തനം മുഴുവന്‍ നശിച്ചില്ലായെങ്കില്‍ ആ വ്യക്തിക്ക് ജീവന്‍ ഉണ്ട്. തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറച്ചുമാത്രമേ നിന്നുള്ളൂ. ഇങ്ങനെയുള്ള വ്യക്തികള്‍ വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണ്ണപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരാം. തിരിച്ചുവന്ന പല വ്യക്തികളും ഉണ്ട്. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമല്ലാത്ത അവസരത്തില്‍ വ്യക്തി ചിലപ്പോള്‍ അബോധാവസ്ഥയില്‍ ആയിരിക്കും. സംസാരിക്കണമെന്നില്ല. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് പൂര്‍ണ്ണമായ ചികിത്സയും കൊടുക്കണമെന്നാണ് സഭ പറയുന്നത്. അവയവങ്ങള്‍ എടുക്കാന്‍വേണ്ടി കൊല്ലുന്നതോ കാരുണ്യവധം പ്രാവര്‍ത്തികമാക്കുന്നതോവഴി മനുഷ്യജീവനെ കൊല്ലുകയാണ്. ഇത് ധാര്‍മ്മികമായി ഗൗരവമായ തെറ്റായിട്ടാണ് സഭ കാണുന്നത്. രോഗികളെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കരുത്. കത്തോലിക്കാ ആശുപത്രികള്‍ വ്യക്തവും കൃത്യവുമായ പരിശോധനയിലൂടെ മാത്രമേ മരണം രേഖപ്പെടുത്താവൂ. (CCC 1005-1014).

  1. മൃതശരീരത്തോടുള്ള ആദരവ്

മരണം സംഭവിച്ചുകഴിഞ്ഞാല്‍ മൃതശരീരത്തിനുവേണ്ട പരിചരണവും ബഹുമാനവും കൊടുക്കണം. ഓരോരുത്തരുടേയും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും വിധിപ്രകാരമാണ് ശവസംസ്കാരശുശ്രൂഷ നടത്തുന്നത്. മരിച്ച വ്യക്തിയുടെ ആഗ്രഹം കണക്കിലെടുത്ത് ഉചിതമായിതന്നെ ഈ ശുശ്രൂഷ നടത്തണം. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (CCC 2300) മരിച്ച വ്യക്തികളോട് സ്നേഹത്തോടും ബഹുമാനത്തോടുംകൂടി വര്‍ത്തിക്കണം. ശവസംസ്കാരം അനുകമ്പയുടെയും ബഹുമാനത്തിന്‍റെയും നിമിഷങ്ങളാണ്. ഉത്ഥിതനോടൊത്തു മരിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രത്യാശയാണ് ക്രൈസ്തവര്‍ക്കുള്ളത്. ശവശരീരത്തെ ദുരുപയോഗിക്കുന്നത് ഗൗരവമായ തിന്മയാണ്. എന്നാല്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഉപവി പ്രവൃത്തിയാണ് (CCC 2301).

  1. പോസ്റ്റ്മോര്‍ട്ടം പരിശോധന

എന്തുകൊണ്ട് മരണം സംഭവിച്ചു, അല്ലെങ്കില്‍ രോഗത്തിന്‍റെ കാരണം എന്താണ്? ഇത് പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും, സമൂഹത്തിനും കിട്ടുന്ന കൃത്യമായ അറിവായിരിക്കും. കിട്ടുന്ന അറിവ് മരണത്തിന്‍റെ കാരണം കണ്ടെത്താന്‍, രോഗത്തെ മനസ്സിലാക്കാന്‍, പുതിയ പരിശോധനകള്‍ക്കും ചികിത്സയ്ക്കും, മരണത്തെക്കുറിച്ചുള്ള ആശങ്ക ഇവയെല്ലാം മാറ്റുവാന്‍ സഹായിക്കും. നിയമപരമായ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെടുന്ന അവസരത്തില്‍, എന്തുകൊണ്ടാണോ പോസ്റ്റ്മോര്‍ട്ടം വേണ്ടത്, അതില്‍നിന്നുകിട്ടുന്ന അറിവ്, ഉത്തരവാദിത്വപ്പെട്ട വ്യക്തികളെ അറിയിക്കണം. നിയമപരമായ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പറ്റാത്ത സാഹ ചര്യത്തില്‍ ബന്ധപ്പെട്ട വ്യക്തികളുടെ അനുവാദത്തോടെ  പോസ്റ്റ്മോര്‍ട്ടം നടത്തുകയും മെഡിക്കല്‍ ആവശ്യത്തിനോ, സാങ്കേതികമായ ഗവേഷണത്തിനോ പഠനപരമായ ആവശ്യത്തിനോ എടുക്കാവുന്നതാണ്. നിയമപരമായി ഗവേഷണത്തിനുവേണ്ടി പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് ധാര്‍മ്മികമായി അംഗീകരിക്കാവുന്നതാവണം (CCC 2301).

death-respect-for-corpse-postmortem- catholic malayalam Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message