x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വിവിധ തരത്തിലുള്ള കുർബ്ബാനകളുണ്ടോ ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

സീറോ മലബാർ കുർബ്ബാന പുസ്തകത്തിലെ പൊതു നിർദ്ദേശങ്ങളിൽ വിശുദ്ധ കുർബ്ബാനയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു : “ നമ്മുടെ കുർബ്ബാനക്ക് മൂന്ന് രൂപങ്ങളുണ്ട് . അല്ലെങ്കിൽ ഒരു കുർബാന തന്നെ മൂന്ന് രീതിയിൽ അർപ്പിക്കുന്നു . ഒന്ന് , ഏറ്റവും ആഘോഷപൂർവ്വകമായ കുർബ്ബാന എന്നു വിശേഷിപ്പിക്കപ്പെടുന്ന റാസ കുർബ്ബാന , രണ്ട് , പാട്ടുകുർബാന എന്നു വിളിക്കുന്ന ആഘോഷപൂർവ്വകമായ കുർബ്ബാന ; മുന്നാമത്തേത് , 'ഒറ്റക്കുർബാന' എന്നു പറയുന്ന സാധാരണ കുർബ്ബാന . യഥാർത്ഥത്തിൽ കുർബ്ബാന ഒന്നേയുള്ളൂ . വിവിധ രീതികളിൽ അർപ്പിക്കുന്നതിന് അടിസ്ഥാനമായിരിക്കുന്നത് അല്ലെങ്കിൽ രൂപഭേദങ്ങൾക്ക് മാനദണ്ഡമായി കണക്കാക്കപ്പെടുന്നത് കാർമ്മികരുടെ എണ്ണം , കർമ്മങ്ങൾ , വായനകൾ , കീർത്തനങ്ങൾ , ധൂപത്തിന്റെ ഉപയോഗം മുതലായവയാണ് . ചുരുക്കത്തിൽ , ഒരു കുർബ്ബാനയേയുള്ളു , പക്ഷേ അത് മൂന്ന് രീതികളിൽ അല്ലെങ്കിൽ മൂന്നു രൂപങ്ങളിൽ അർപ്പിക്കാം എന്നു മാത്രം .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

different type holy eucharist Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message