x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

മാനസിക വൈകല്യമുള്ള കുട്ടികൾക്ക് കുർബ്ബാനയും കുമ്പസാരവും അനുവദനീയമാണോ ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

മാമ്മോദീസ , സ്ഥൈര്യലേപനം , കുർബാന ഇവ മൂന്നും ' ആത്മാവിന്റെ കൂദാശകളാ'ണ് ( Sacraments of the soul ) . കൂദാശകളെല്ലാം ആത്മാവിന്റെതാണെങ്കിലും ആത്മീയ ഉണർവിനുവേണ്ടി നല്കുന്ന കൂദാശകളാണ് ഇവ മൂന്നും . അതുകൊണ് മാനസികാരോഗ്യം നഷ്ടപ്പെട്ട വ്യക്തികളാണെങ്കിലും രോഗികളാണെങ്കിലും മറ്റുവിധത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കിലും ഈ മൂന്നുകൂദാശകളും മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്കും സ്വീകരിക്കാവുന്നവയാണ്. അതിനാൽ തന്നെ ഏതുപ്രായത്തിലുള്ള കുട്ടികൾക്കും മാമ്മോദീസയും സ്ഥൈര്യലേപനവും ദിവ്യകാരുണ്യവും നല്കാവുന്നതാണ്. ഇവ മൂന്നും ആത്മാവിന്റെ മരുന്ന് ( Medicine of the soul ) ആയിട്ടാണ് അറിയപ്പെടുന്നത് . അതേസമയം കുമ്പസാരവും വിവാഹവും തിരുപ്പട്ടവും തിരിച്ചറിവുള്ളവർക്കും മാനസിക വൈകല്യം ഇല്ലാത്തവർക്കും മാത്രം സ്വീകരിക്കാവുന്ന കൂദാശകളാണ് . ആയതിനാൽ മാനസിക വൈകല്യമുള്ള കുട്ടികൾക്ക് ദിവ്യകാരുണ്യ സ്വീകരണമാവാം . പക്ഷേ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാനുള്ള മാനസികാവസ്ഥ അവർക്കില്ലാത്തതിനാൽ അതു നല്കാൻ പാടില്ല . അറിവോടും സമ്മതത്തോടും കൂടി ചെയ്യുന്ന പാപങ്ങൾക്ക് നല്കുന്ന മോചനമാണല്ലോ കുമ്പസാരത്തിലൂടെ ലഭിക്കുന്നത് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

mentally handicapped holy mass Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message