x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കത്തോലിക്കാ വൈദികരോ ദേവാലയങ്ങളോ ഇല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കുന്ന കത്തോലിക്കാ വിശ്വാസികൾക്ക് അകത്തോലിക്കാ സഭകളിൽ നിന്ന് വിശുദ്ധ കുർബാനയോ മറ്റുകൂദാശകളോ സ്വീകരിക്കാൻ അനുവാദമുണ്ടോ ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

കത്തോലിക്കാ സഭാസമൂഹങ്ങളുടെ അഭാവമുള്ള സ്ഥലങ്ങളിൽ ചില അകത്തോലിക്കാ സഭകളുടെ വിശുദ്ധകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് അനുവാദമുണ്ട് . വിവിധ അകത്തോലിക്കാസഭകളെ അവയുടെ ദൈവശാസ്ത്രവും കൂദാശകളുടെ വാസ്തവികതയും പരിഗണിച്ച് പല തലങ്ങളായി ( grades ) തിരിച്ചിരിക്കുന്നു . അവയിൽ ഒരു വിഭാഗത്തെ സഹോദരി സഭകൾ ( Sister churchs ) എന്നുവിളിക്കുന്നു . ഏഴു കൂദാശകളും കത്തോലിക്കാ സഭയിലെ കൂദാശകൾ പോലെ തന്നെ അംഗീകരിക്കപ്പെടുന്ന സഭകളാണവ ( ഉദാ : കേരളത്തിലെ യാക്കോബായ സഭ ) . ഇപ്രകാരം കത്തോലിക്കാസഭ അംഗീകരിക്കുന്ന് ഏഴുകൂദാശകൾ കത്തോലിക്കാ സഭയിലേതുപോലെ കണക്കാക്കപ്പെടുന്ന സഭകളാണെങ്കിൽ ആ സഭകളിൽനിന്ന് മൂന്നുകൂദാശകൾ സ്വീകരിക്കാൻ കത്തോലിക്കർക്കും കത്തോലിക്കാസഭയിൽനിന്ന് ആ മൂന്ന് കൂദാശകൾ സ്വീകരിക്കാൻ അകത്തോലിക്കർക്കും അനുവാദമുണ്ട് . പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളിൽനിന്നും ആംഗ്ലിക്കൻ സഭയിൽനിന്നും സി . എസ് . ഐ സഭയിൽനിന്നും സാധാരണരീതിയിൽ ഈ കൂദാശകൾ സ്വീകരിക്കാൻ പാടില്ല . ആ സഭകളിലെ ഏഴുകൂദാശകളും കത്തോലിക്കാസഭ വാസ്തവമായി അംഗീകരിക്കുന്നില്ല എന്നതാണ് കാരണം , എന്നാൽ യാക്കോബായ സഭയിൽനിന്ന് കൂദാശകൾ സ്വീകരിക്കാൻ സഭ അനുവദിച്ചിട്ടുണ്ട് . കാരണം അവരുടെ ഏഴുദാശകളും സ്വീകാര്യമാണ് . അതുപോലെ കത്തോലിക്കാസഭയുടെ ഏഴ് കൂദാശകളും അവർക്കും സ്വീകാര്യമാണ് . അങ്ങനെയുള്ള സഭകളിൽനിന്ന് മൂന്ന് കൂദാശകൾ - കുമ്പസാരം , രോഗീലേപനം , വിശുദ്ധ കുർബാന സ്വീകരിക്കാൻ അനുവാദമുണ്ട് ( യാക്കോബായക്കാർ നടത്തുന്ന ഒരു ഹോസ്റ്റലിൽ താമസിക്കുന്ന ഒരു കത്തോലിക്കാകുട്ടിക്ക് കത്തോലിക്കാപള്ളിയോ കത്തോലിക്കാ വൈദികരോ അടുത്തില്ലാത്ത സാഹചര്യത്തിൽ ഞായറാഴ്ചകളിൽ യാക്കോബായ കുർബ്ബാനയിൽ പങ്കെടുത്ത് കുർബാനസ്വീകരിക്കാനും കുമ്പസാരിക്കാനും അനുവാദമുണ്ട് ) . കത്തോലിക്കാപള്ളിയോ കത്തോലിക്കാ വൈദികനോ ലഭ്യമല്ലെങ്കിൽ മാത്രമേ ഈ അനുവാദം ഉപയോഗിക്കാവു . അതുപോലെതന്നെ ഒരു കത്തോലിക്കാ സ്ഥാപനത്തിൽ അല്ലെങ്കിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു യാക്കോബായ സമൂഹാംഗത്തിന് ഞായറാഴ്ച അവരുടെ കുർബ്ബാനയിൽ സംബന്ധിക്കാൻ അവസരം ഇല്ലെങ്കിൽ ആ വ്യക്തിക്ക് കത്തോലിക്കാപള്ളിയിൽ കുർബ്ബാന് സ്വീകരിക്കുന്നതിനും , മരണകരമായ സാഹചര്യത്തിൽ രോഗീലേപനം സ്വീകരിക്കുന്നതിനും പാപാവസ്ഥയിൽ കുമ്പസാരിക്കുന്നതിനും അനുവാദമുണ്ട് . ഭാരതത്തിലെ കത്തോലിക്കരെ സംബന്ധിച്ച് ഇക്കാര്യങ്ങൾക്ക് ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സഭ യാക്കോബായ സഭയാണ് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

catholic priests catholic church holy mass sacraments Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message