x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഇതര ക്രൈസ്തവ സഭകളിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ കത്തോലിക്കർക്ക് അനുവാദമുണ്ടോ. അതുപോലെ ഇതര ക്രൈസ്തവ സഭാംഗങ്ങൾക്ക് കത്തോലിക്കാസഭയുടെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാൻ പാടുണ്ടോ?

Authored by : Fr. George Panamthottam CMI On 31-Oct-2022

കത്തോലിക്കാസഭയോട് പൂർണമായി ഐക്യത്തിലല്ലാത്ത പൗരസ്ത്യ സഭകൾ വലിയ തീക്ഷ്ണതയോടെയാണ് വിശുദ്ധ കുർബാന ആഘോഷിക്കുന്നത്. ഇവരുടെ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നതിനെക്കുറിച്ചും      ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുമുള്ള തിരുസഭയുടെ നിലപാട് ഇപ്രകാരമാണ്. ഈ സഭകൾ നമ്മിൽനിന്നു വേർപ്പെട്ടു നിൽക്കുന്നവയാണെങ്കിലും യഥാർത്ഥ കൂദാശകൾ ഉള്ളവയാണ്. സർവ്വോപരി, അപ്പസ്തോലിക പിൻതുടർച്ചവഴി നമ്മോടു അവരെ ഇപ്പോഴും ഗാഢമായി ബന്ധിക്കുന്ന പൗരോഹിത്യവും ദിവ്യകാരുണ്യവും അവർക്കുണ്ട്. ഇക്കാരണങ്ങളാൽ അനുകൂല സാഹചര്യങ്ങളിൽ സഭാധികാരികളുടെ അംഗീകാരത്തോടെ വിശുദ്ധ വസ്തുക്കളിലുള്ള ഭാഗികസംസർഗ്ഗം സാധ്യമാണെന്നു മാത്രമല്ല പ്രോത്സാഹനാർഹം കൂടിയാണ്. (UNITATIS redintegratio 15 § 2; cf. CIC. Can. 844 § 3).

മതനവീകരണ പ്രസ്ഥാനത്തിൽ നിന്നുണ്ടായവയും കത്തോലിക്കാ സഭയിൽ നിന്നു വേർപ്പെട്ടുപോയവരുമായ സഭാസമൂഹങ്ങൾ, “പ്രത്യേകിച്ചു' തിരുപ്പട്ട കുദാശയുടെ അഭാവത്താൽ, ദിവ്യകാരുണ്യമെന്ന രഹസ്യത്തിന്റെ തനി യാഥാർത്ഥ്യത്തെ അതിന്റെ പൂർണതയിൽ സംരക്ഷിച്ചിട്ടില്ല. ഇക്കാരണത്താലാണ് കത്തോലിക്കാ സഭയ്ക്ക് ഈ സഭകളുമായി ദിവ്യകാരുണ്യപരമായ സംസർഗ്ഗം സാധ്യമല്ലാതിരിക്കുന്നത്. എങ്കിലും ഈ സഭാസമൂഹങ്ങൾ “കർത്താവിന്റെ മരണത്തെയും ഉത്ഥാനത്തെയും വിശുദ്ധ അത്താഴത്തിൽ അനുസ്മരിക്കുമ്പോൾ ക്രിസ്തുവുമായി ഐക്യത്തിലുള്ള ജീവിതത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അവർ ഏറ്റുപറയുന്നുണ്ട്. മഹത്വത്തിലുള്ള അവിടുത്തെ ആഗമനം അവർ കാത്തിരിക്കുകയും ചെയ്യുന്നു (UNITATIS redintegratio 22 §3).

കത്തോലിക്കാ സഭയോടു പൂർണമായ ഐക്യമില്ലാത്ത മറ്റ് ക്രൈസ്തവർക്ക് മെത്രാന്റെ അനുവാദത്തോടെ ഗൗരവമുള്ള അത്യാവശ്യമുണ്ടായിരിക്കേ, വിശുദ്ധ കുർബാന, കുമ്പസാരം, രോഗീലേപനം, എന്നിവ അവർ സ്വമനസ്സാ ചോദിച്ചാൽ കത്തോലിക്കാ വൈദികർ നല്കുന്നതിനു തടസ്സമില്ല. ഈ കുദാശകളാവശ്യപ്പെടുന്നവർ ഇവയെ സംബന്ധിച്ച കത്തോലിക്കാ വിശ്വാസം ഏറ്റുപറയുകയും അവ സ്വീകരിക്കാനാവശ്യമായ മനോഭാവങ്ങൾ പ്രകടിപ്പിക്കുകയും വേണം. (cf. CIC, Can 844 § 4; കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം Nos. 1399, 1400, 1401).

Living faith series : 8 (ചോദ്യം:6)

Living faith series : 8 (ചോദ്യം:6) UNITATIS redintegratio 15 § 2; cf. CIC. Can. 844 § 3 UNITATIS redintegratio 22 §3 ഇതര ക്രൈസ്തവ സഭകളിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ കത്തോലിക്കർക്ക് അനുവാദമുണ്ടോ. ഇതര ക്രൈസ്തവ സഭാംഗങ്ങൾക്ക് കത്തോലിക്കാസഭയുടെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാൻ പാടുണ്ടോ? Fr. George Panamthottam CMI Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message