x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വെള്ളിയാഴ്ച്ചകളിലെ മാംസവർജനം

Authored by : Syro Malabar catechetical commission On 02-Jun-2021

വെള്ളിയാഴ്ചകളിൽ മാംസവർജനം സഭ പൊതുവെ നിഷ്ക്കർഷിക്കുന്നുണ്ടോ എന്നതാണ് ഈ ചോദ്യത്തോടു ബന്ധപ്പെടുത്തി പ്രഥമത : പരിഗണിക്കേണ്ടത് . കുറെക്കാലം മുമ്പുവരെ കത്തോലിക്കാലോകം മുഴുവനിലും വെള്ളിയാഴ്ചകൾ മാംസവർജ്ജന ദിനങ്ങളായിരുന്നു . പിന്നീട് സഭ പല കർക്കശനിലപാടുകളിലും അയവ് വരുത്തിയതുപോലെ വെള്ളിയാഴ്ചകളിലെ മാംസവർജ്ജനത്തിന്റെ കാര്യത്തിലും അയവ് വരുത്തി . ചില സഭകളിൽ ദുഃഖവെള്ളിയാഴ്ചയും കുരിശുവര ( വിഭൂതി ) ദിനത്തിലും മാത്രമേ മാംസവർജ്ജനം നിർബന്ധമായും അനുഷ്ഠിക്കാൻ നിർദ്ദേശിക്കുന്നുള്ളു . ചിലസ്ഥലങ്ങളിൽ വർഷത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മാംസവർജ്ജനം പാലിക്കുന്നുണ്ട് . എന്നാൽ മറ്റുചില രാജ്യങ്ങളിൽ വലിയനോമ്പിലെ വെള്ളിയാഴ്ചകളിൽ മാത്രം മാംസവർജ്ജനം പാലിക്കുന്നു . മാംസവർജ്ജനത്തിന്റെ പിന്നിലുള്ള ചേതോവികാരം എന്തെന്ന് മനസ്സിലാക്കുന്നത് ഇത്തരുണത്തിൽ ഉപകാരപ്രദമാണ്. എല്ലാ ദിവസവുംതന്നെ മാംസം ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്ന സാഹചര്യത്തിൽ ഒരുദിവസം മാംസംവേണ്ടായെന്ന് വയ്ക്കുന്നത് വലിയൊരു ത്യാഗമാണ് . അതുകൊണ്ട് കർത്താവ് മരിച്ച ദിവസമായ വെള്ളിയാഴ്ച മാംസാഹാരം നിർബന്ധമായിരുന്ന രാജ്യങ്ങൾ മാംസം ഉപേക്ഷിക്കാൻ തീരുമാനിച്ചു . കാലക്രമേണ സാർവത്രികസഭയിൽ വെള്ളിയാഴ്ച മാംസവർജ്ജനദിനമായി ആചരിക്കാൻ തുടങ്ങി . ഇത് മറ്റെല്ലായിടത്തുമെന്നപോലെ ഭാരതത്തിലും പാലിക്കാൻ ആരംഭിച്ചു

കേരളത്തിൽ സീറോമലബാർ , സീറോ മലങ്കര , ലത്തീൻ എന്നീ മൂന്ന് റീത്തുകളിലും ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിഴ്ചകളും മാംസവർജ്ജനദിനമായി പൊതുവെ അംഗീകരിച്ചിട്ടുണ്ട് . ഈ നിയമത്തിൽനിന്ന് ഒഴിവു നല്കണമോ വേണ്ടയോ എന്നത് സഭയ്ക്ക് തീരുമാനിക്കാവുന്നതാണ് . ഇത് യേശുവിന്റെ കല്പനയുടെ ഭാഗമോ വിശ്വാസസത്യത്തിന്റെ അനുബന്ധമോ അല്ല . സഭ നിയമങ്ങൾ ഉണ്ടാക്കുന്നത് വിശ്വാസികളുടെ ആത്മീയ വർദ്ധനവിനെ സഹായിക്കാൻവേണ്ടിയാണ്. യേശുവിന്റെ മരണദിവസമായ വെള്ളിയാഴ്ച മാംസം ഭക്ഷിക്കുന്നില്ല എന്ന തീരുമാനം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരുത്യാഗമാണ് . എന്നാൽ തിരുനാളുകളോ മറ്റു പ്രത്യേകസാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ മാംസം ഭക്ഷിക്കുന്നതിൽ സഭയ്ക്ക് വിരോധവുമില്ല . ഉദാഹരണമായി ഈസ്റ്ററുകഴിഞ്ഞുവരുന്ന വെള്ളിയാഴ്ച , ക്രിസ്തുമസ് കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളിൽ മാംസം ഭക്ഷിക്കാവുന്നതാണെന്ന് സീറോമലബാർ സഭയുടെ ആരാധനക്രമകലണ്ടറിൽ പറഞ്ഞിട്ടുണ്ട് . ഏതെങ്കിലും ഇടവകയിലെ പ്രധാനതിരുനാൾ വെള്ളിയാഴ്ചയാണെങ്കിൽ ആ ഇടവകാതിർത്തിക്കുള്ളിൽ മാംസം ഭക്ഷിക്കാൻ അനുവദിക്കാറുണ്ട് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

abstinence friday abstinence meat abstinence Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message