x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വാദ്യമേളങ്ങൾ തിരുനാളുകളിൽ ഉചിതമാണോ ?

Authored by : Syro Malabar catechetical commission On 02-Jun-2021

തിരുനാളുകൾ ആഘോഷിച്ച് തിമിർക്കാനുള്ള അവസരമാക്കി മാറ്റുന്നത് ഉചിതമല്ല . ചെണ്ടമേളമോ മറ്റ് വാദ്യമേളങ്ങളോ തിരുനാളുകൾക്ക് ഉപയോഗിക്കാമോ എന്നുള്ളത് പ്രസക്തമായ ചോദ്യമാണ് . ഇടവകതിരുനാളുകളിലും മറ്റ് ആഘോഷ പരിപാടികളിലും വാദ്യമേളങ്ങൾ ഉപയോഗിക്കുന്നത് സാംസ്കാരികാനുരൂപണത്തിന്റെ ഭാഗവും ആഘോഷത്തിന് പകിട്ടുമാണ് . അമ്പലങ്ങളിലുപയോഗിച്ചിരുന്ന മുത്തുക്കുടകളും , കതിനയും , കൊടിമരവും , കൊടിയേറ്റവുമെല്ലാം സാംസ്കാരികാനുരൂപണത്തിന്റെ ഭാഗമായി ക്രൈസ്തവ ആഘാഷങ്ങളിലും കടന്നുവന്നതാണ് . വിദേശങ്ങളിലൊന്നും ക്രൈസ്തവ ആഘോഷങ്ങളിൽ ഇത്തരത്തിലുള്ള കൊടിയുയർത്തലും മറ്റും കാണാറില്ല . കേരളനാട്ടിലുള്ള വേറെ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രൈസ്തവസമൂഹത്തിലേക്ക് സ്വീകരിച്ചിട്ടുണ്ട് . വിവാഹാവസരത്തിലെ താലി , മന്ത്രകോടി തുടങ്ങിയവ നാട്ടാചാരങ്ങളിൽനിന്നു സ്വീകരിച്ചവയാണ് . ഇതുപോലെ സ്വീകരിച്ച ഒന്നാണ് ചെണ്ടമേളം . ഇത് വിശ്വാസത്തിന്റെ ഭാഗം എന്നതിനേക്കാൾ സാംസ്കാരികാനുരൂപണത്തിന്റെ ഭാഗമായി കാണേണ്ടതാണ് . പൗലോശ്ലീഹാ , വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം കഴിക്കുന്നത് ശരിയോ എന്നതിന് , മനഃസാക്ഷി കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ : ഭക്ഷിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത് . ചെണ്ടമേളം മനഃസാക്ഷിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും ഉപേക്ഷിക്കണം . എന്നാൽ , സമൂഹത്തിന്റെ സാംസ്കാരിക ഘടകമെന്നനിലയിലാണ് സ്വീകരിക്കുന്നതെങ്കിൽ , അതിന് തടസ്സം നില്ക്കേണ്ട കാര്യവുമില്ല .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

Are orchestras appropriate at festivals? Are orchestras appropriate Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message