x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

എല്ലാ വിശ്വാസികളും ശുശ്രൂഷകരല്ലേ. പിന്നെയെന്താണ് കത്തോലിക്കാ പുരോഹിതർ ശുശ്രൂഷാ പുരോഹിതർ എന്ന് പ്രത്യേകം വിളിക്കപ്പെടുന്നത്?

Authored by : Fr. George Panamthottam CMI On 18-Oct-2022

കത്തോലിക്കാ സഭയിൽ പൊതു പൗരോഹിത്യത്തിലൂടെ മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. ഈ അർത്ഥത്തിലാണ് എല്ലാ വിശ്വാസികളും ശുശ്രൂഷകരാകുന്നത്. എന്നാൽ, പുരോഹിതൻ കർത്താവിന്റെ പ്രത്യേക ശുശ്രൂഷകനാണെന്ന് തിരുവചനം പറയുന്നു. “കർത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാർ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കട്ടെ” (ജോയേ. 2:17). “അഹറോനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവൻ പുരോഹിത പദവിയിൽ എന്നും ശുശ്രൂഷിക്കട്ടെ. അവന്റെ പുത്രന്മാരെ കൊണ്ടുവന്ന് അങ്കികളണിയിക്കണം. അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. പുരോഹിതരെന്ന നിലയിൽ അവരെനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനിൽക്കുന്ന നിത്യപൗരോഹിത്യത്തിന്റെ ഭാഗഭാക്കുകളാക്കും” (പുറ. 40 : 13-15).

പുതിയ നിയമത്തിലെ പുരോഹിതർ ശുശ്രൂഷയുടെ പുരോഹിതരാണ്. ക്രിസ്തു അരുളിച്ചെയ്തു: “എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും” (യോഹ. 12:26). വിശുദ്ധ പൗലോസ് പറയുന്നു. “ദൈവത്തിന്റെ കൃപാവരത്താൽ ഞാൻ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി" (എഫേ. 3:7). “നിങ്ങൾക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവൻ" (കോളോ. 1:7). “എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് ഞാൻ നന്ദി പറയുന്നു. എന്തെന്നാൽ, തന്റെ ശുശ്രൂക്ഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ടു അവൻ എന്നെ വിശ്വസ്തനായി കണക്കാക്കി” (1 തിമോ. 1-12). “അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാൽ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാൻ യോഗ്യരാക്കിയിരിക്കുന്നു” (2 കോറി. 3:6). ക്രിസ്തു തന്റെ പൗരോഹിത്യത്തിലൂടെ ശുശ്രൂഷയുടെ പാഠങ്ങൾ പഠിപ്പിച്ചു. അതിനാൽ അവിടുത്തെ നിത്യപൗരോഹിത്യത്തിൽ പങ്കുചേരാൻ വിളിക്കപ്പെടുന്ന പുരോഹിതനെ ശുശ്രൂഷാ പുരോഹിതൽ എന്നാണു വിളിക്കുന്നത്.

Living faith series :7 (ചോദ്യം:2)

പുരോഹിതൻ കർത്താവിന്റെ പ്രത്യേക ശുശ്രൂഷകൻ Fr. George Panamthottam CMI എല്ലാ വിശ്വാസികളും ശുശ്രൂഷകർ Living faith series :7 (ചോദ്യം:2) ജോയേ. 2:17 പുറ. 40 : 13-15 യോഹ. 12:26 എഫേ. 3:7 കോളോ. 1:7 1 തിമോ. 1-12 2 കോറി. 3:6 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message