We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024
അടിമ വയ്ക്കൽ
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
അർത്ഥി: ആമ്മേൻ
കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി
അർത്ഥി: ആമ്മേൻ
കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എന്നേക്കും,
അർത്ഥി: ആമ്മേൻ
വിശ്വാസപ്രമാണം
(അർത്ഥി മുട്ടു കുത്തുന്നു)
കാർമ്മി: സർവ്വശക്തനായ പിതാവും (വിശ്വാസപ്രമാണം അർത്ഥിയും ചേർന്ന് പൂർണമാക്കുന്നു).
പ്രാർത്ഥന
(വൈദികൻ ചൊല്ലിക്കൊടുക്കുന്നു, അർത്ഥി ഏറ്റുചൊല്ലുന്നു)
കാർമ്മി: ............... (വിശുദ്ധന്റെ/ വിശുദ്ധയുടെ പേര് വിളിക്കുന്നു. ഉദാ: പരിശുദ്ധ ദൈവമാതാവേ, മാർ തോമ്മാശ്ലീഹായേ, ..........)/ ജീവിതകാലം മുഴുവൻ/ അങ്ങയുടെ ദാസനാ(ദാസിയാ)യിരിക്കാൻ ആഗ്രഹിച്ചുകൊണ്ട് /എന്നെത്തന്നെ അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു./ സ്നേഹപൂർവ്വം എന്നെ സ്വീകരിക്കണമേ. /ജീവിതത്തിലുണ്ടാകുന്ന എല്ലാ അപകടങ്ങളിൽ നിന്നും/ എന്നെ കാത്തുസംരക്ഷിക്കണമേ./ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം / എന്റെ സഹായത്തിനുവന്ന്/ ഈശോയിൽ നിന്ന് അനുഗ്രഹം വാങ്ങിത്തരണമേ,/ അങ്ങയുടെ മാതൃകയനുസരിച്ച് പരിശുദ്ധ ജീവിതം നയിക്കുവാനും,/ അനുദിനജീവിതത്തിലെ കുരിശെടുത്ത് യേശുവിന്റെ പിന്നാലെ പോകാനും/ നല്ല മരണം പ്രാപിച്ച്/ സ്വർഗ്ഗത്തിൽ അങ്ങയോടു കൂടെ/ നിത്യാനന്ദമനുഭവിക്കാനും/ എന്നെ സഹായിക്കണമേ,/ ആമ്മേൻ.
ആശീർവ്വാദ പ്രാർത്ഥന
(അർത്ഥിയുടെ ശിരസ്സിൽ കൈവച്ചുകൊണ്ട്)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ...............(വിശുദ്ധന്റെ/ വിശുദ്ധയുടെ പേര്, ഉദാഹരണത്തിന്, പരിശുദ്ധ ദൈവമാതാവിന്റെ/ മാർതോമ്മാശ്ലീഹായുടെ.......) സംരക്ഷണത്തിന് നിന്നെ ഞാൻ ഭരമേല്പിക്കുന്നു..........(വിശുദ്ധന്റെ /വിശുദ്ധയുടെ പേര്) നിനക്ക് മദ്ധ്യസ്ഥനും(യും) കാവല്ക്കാരനു(രിയു)മായിരിക്കട്ടെ. ഈ വിശുദ്ധന്റെ/ വിശുദ്ധയുടെ മാതൃകയിൽ ഈശോയെ സ്വീകരിക്കുവാനും സംവഹിക്കുവാനും മറ്റുള്ളവർക്ക് പ്രദാനം ചെയ്യുവാനും അതുവഴി ക്രൈസ്തവജീവിതം നയിക്കാനും നിനക്ക് സാധിക്കട്ടെ.
(അർത്ഥിയുടെ നെറ്റിയിൽ കുരിശു വരച്ചുകൊണ്ട്)
നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും +
അർത്ഥി: ആമ്മേൻ
(അർത്ഥിയുടെ മേൽ വിശുദ്ധജലം തളിക്കുന്നു)
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206