x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

സഭാസ്വത്തും ജനാധിപത്യവും

Authored by : Bishop Jose Porunnedom On 29-May-2021

സഭാസ്വത്തുക്കളുടെ കെകാര്യം ചെയ്യലിനു ജനാധിപത്യ സംവിധാനം ആവശ്യമാണെന്ന ചിന്തക്ക് എന്തു മാത്രം പ്രസക്തിയുണ്ട് എന്ന് പരിശോധിക്കാം. ജനാധിപത്യ സംവിധാനമനുസരിച്ച് സ്വത്തുക്കള്‍ കെകാര്യം ചെയ്താല്‍ സഭയിലെ സ്വത്തുസംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം അവസാനിക്കണമെന്നില്ല. കെകാര്യം ചെയ്യുന്നവരുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും മറ്റും ഇല്ലെങ്കില്‍ ജനാധിപത്യസംവിധാനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുകയില്ലെന്ന് നമ്മുടെ രാജ്യത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നുമുണ്ട്.


സഭ അടിസ്ഥാനപരമായി ജനാധിപത്യക്രമമല്ല പിന്തുടരുന്നത്. കാരണം, തിരുസ്സഭക്ക് സിവില്‍ സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രകൃതിയാണുള്ളത്. എങ്കിലും പല കാര്യങ്ങളിലും ജനാധിപത്യരീതികള്‍ തന്നെയാണ് സഭ സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ഒരു ഇടവകയിലെ സ്വത്തുക്കള്‍ എങ്ങനെയെല്ലാം വിനിയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഇടവകയിലെ നയ്യാമിക സമിതികളാണ്. സഭയുടെ പ്രത്യേക നയ്യാമിക പ്രകൃതി കാരണം അതില്‍ വികാരിയുടേയും രൂപതാദ്ധ്യക്ഷന്‍റെയും മറ്റും അധികാരം നിര്‍ണ്ണായകമാണെന്ന് മാത്രം. സിവില്‍ നിയമങ്ങളും അപ്രകാരം അനുശാസിക്കുന്നു എന്നതുകൊണ്ട് അത്തരം കാര്യങ്ങളെ ഇല്ലാതാക്കുക എളുപ്പമല്ല.


ഇന്നത്തെ സിവില്‍, കാനന്‍ നിയമ സംവിധാനത്തില്‍ സഭാസ്വത്തുക്കളുടെ കെകാര്യം ചെയ്യല്‍ പൂര്‍ണ്ണമായും ജനാധിപത്യപരമാക്കുക സാധ്യമല്ല. ഇത് സിവില്‍ തലത്തിലും സാദ്ധ്യമല്ല. കാരണം, അവിടെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാത്രമേ നടക്കുകയുള്ളു. ഒരു നിയമനിര്‍മ്മാണസഭയിലെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം രാജ്യത്തെ ജനങ്ങളുടെ അഭിപ്രായമല്ലല്ലോ. ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ബാക്കി ആരെല്ലാം എതിര്‍ത്താലും നിയമവിധേയമായിട്ടാണെങ്കിലും അവര്‍ അവര്‍ക്കിഷ്ടം പോലെ കാര്യങ്ങള്‍ നടത്തും. കത്തോലിക്കാസഭയിലും ഇതു തന്നെയായിരിക്കും സംഭവിക്കുക എന്ന് ന്യായമായും ഊഹിക്കാം.

Church property democracy Church property and democracy bishop jose porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message