x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മരണാനന്തരം നാം വിധിക്കു വിധേയരാക്കപ്പെടുമോ?

Authored by : Congregation for Doctrine of the Faith On 20-Dec-2021

പ്രത്യേകമായത് അഥവാ വ്യക്തിപരമായത് എന്നു വിളിക്കപ്പെടുന്ന വിധി വ്യക്തിയുടെ മരണനിമിഷത്തിൽ സംഭവിക്കും. അന്തിമ വിധിയെന്നുകൂടി വിളിക്കപ്പെടുന്ന പൊതുവിധി, ലോകാവസാനം, കർത്താവു വീണ്ടും വരുമ്പോൾ സംഭവിക്കും. [1021 -1022]

മരണസമയത്ത് ഓരോ വ്യക്തിയും സത്യത്തിന്റെ നിമിഷത്തിൽ എത്തിച്ചേരുന്നു. ഒന്നും അടിച്ചമർത്താനോ ഒളിക്കാനോ അപ്പോൾ സാധിക്കുകയില്ല. ഒന്നും മാറ്റാൻ കഴിയുകയില്ല. നാം ആയിരിക്കുന്നതുപോലെ ദൈവം നമ്മെ കാണുന്നു. നാം അവിടത്തെ ന്യായാസനത്തിനു മുമ്പിൽ വരുന്നു. അവിടെ എല്ലാം “നേരേ”യാക്കപ്പെടുന്നു.എന്തെന്നാൽ, നാം ദൈവത്തിന്റെ വിശുദ്ധ സാന്നിധ്യത്തിലായിരിക്കണമെങ്കിൽ അവിടത്തെ സംബന്ധിച്ച് നാം "ശരി"യായിരിക്കണം. ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ നാം എങ്ങനെയായിരിക്കണമെന്ന് അവിടന്ന് ആഗ്രഹിച്ചുവോ അങ്ങനെ "ശരി"യായിരിക്കണം. ഒരുപക്ഷേ, നമുക്ക് ഇനിയും ഒരു വിശുദ്ധീകരണപ്രക്രിയയ്ക്ക് വിധേയരാകേണ്ടിയിരിക്കാം. അല്ലെങ്കിൽ പെട്ടെന്നുതന്നെ ദൈവകരങ്ങളിലേക്ക് വീഴാൻ കഴിഞ്ഞെന്നുവരാം. എന്നാൽ, ചിലപ്പോൾ, നാം ദുഷ്ടതയും വിദ്വേഷവും നിറഞ്ഞവരും എല്ലാം നിഷേധിക്കുന്നവരുമായിരിക്കാം. അങ്ങനെ നിത്യസ്നേഹത്തിൽ നിന്ന് ദൈവത്തിൽ നിന്ന് മുഖം തിരിച്ചുകളഞ്ഞേക്കാം. സ്നേഹമില്ലാത്ത ജീവിതം നരകമല്ലാതെ മറെറാന്നുമല്ല.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:157)

മരണാനന്തരം മരണവിധി judgement judgement after death കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 157 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message