x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം എന്തിന് ദൈവത്തോട് അപേക്ഷിക്കണം?

Authored by : Congregation for Doctrine of Faith On 08-Jul-2022

നമ്മെ സമ്പൂർണമായി അറിയുന്ന ദൈവത്തിന് നമ്മുടെ ആവശ്യം എന്തെന്ന് അറിയാം. എന്നാലും നമ്മൾ അവിടത്തോട് ചോദിക്കണമെന്നും ആവശ്യനേരങ്ങളിൽ അവിടത്തെ പക്കലേക്കു തിരിയണമെന്നും കരഞ്ഞപേക്ഷിക്കണമെന്നും യാചിക്കണമെന്നും വിലപിക്കണമെന്നും അവിടത്തെ വിളിക്കണമെന്നും പ്രാർത്ഥനയിൽ അവിടത്തോടു മത്സരിക്കുക പോലും ചെയ്യണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു.

തീർച്ചയായും നമ്മെ സഹായിക്കുന്നതിന് നമ്മുടെ അപേക്ഷ ദൈവത്തിന് ആവശ്യമില്ല. നമ്മൾ യാചനാപ്രാർത്ഥനകൾ സമർപ്പിക്കണമെന്ന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് നമുക്കുവേണ്ടിത്തന്നെയാണ്. ചോദിക്കാത്തവനും ചോദിക്കാൻ ഇഷ്ടപ്പെടാത്തവനും തന്നിൽത്തന്നെ അടച്ചുപൂട്ടിയിരിക്കുന്നു. ചോദിക്കുന്നവൻ മാത്രമേ തന്നെത്തന്നെ തുറക്കുന്നുള്ളൂ. എല്ല നന്മകളുടെയും സ്രഷ്ടാവിലേക്കു തിരിയുന്നുള്ളൂ. ചോദിക്കുന്നവൻ ദൈവത്തിലേക്കു തിരിച്ചു ചെല്ലുന്നു. അങ്ങനെ യാചനാ പ്രാർത്ഥന നമ്മുടെ സ്വാതന്ത്ര്യം മാനിക്കുന്ന ദൈവവുമായുള്ള ശരിയായ ബന്ധത്തിലേക്ക് മനുഷ്യനെ കൊണ്ടുവരുന്നു.

പ്രാർത്ഥനയിലെ അംഗ ചേഷ്ടകൾകൊണ്ട് ക്രിസ്ത്യാനികൾ എന്താണു പ്രകടിപ്പിക്കുന്നത്.

ക്രൈസ്തവർ ശരീരഭാഷയിലൂടെ തങ്ങളുടെ ജീവിതം ദൈവ തിരുമുമ്പാകെ കൊണ്ടുവരുന്നു. അവർ ദൈവ തിരുമുമ്പാകെ നിലത്തു വീഴുന്നു. പ്രാർത്ഥനയിൽ കൈകൾ കൂപ്പുന്നു. അല്ലെങ്കിൽ കൈകൾ നീട്ടുന്നു (പ്രാർത്ഥനയുടെ നിലയിൽ), അവർ മുട്ടുമടക്കുന്നു. അല്ലെങ്കിൽ സർവപരിശുദ്ധനായ ദൈവത്തിന്റെ തിരുമുമ്പിൽ മുട്ടുകുത്തുന്നു. അവർ നിന്നുകൊണ്ട് സുവിശേഷം കേൾക്കുന്നു. ഇരുന്നുകൊണ്ടു ധ്യാനിക്കുന്നു.

ദൈവസന്നിധിയിൽ നില്ക്കൽ ബഹുമാനം സൂചിപ്പിക്കുന്നു. (ഒരു സുപ്പീരിയർ പ്രവേശിക്കുമ്പോൾ നിങ്ങൾ എഴുന്നേറ്റു നില്ക്കുന്നു). ജാഗ്രത, സന്നദ്ധത എന്നിവയും അതു സൂചിപ്പിക്കുന്നുണ്ട്. അതേ സമയം ദൈവത്തെ സ്തുതിക്കാൻ കൈകൾ നീട്ടിപ്പിടിക്കുകകൂടി ചെയ്താൽ (പ്രാർത്ഥനയുടെ ആംഗ്യം) പ്രാർത്ഥിക്കുന്ന വ്യക്തി യഥാർത്ഥ സ്തുതിയുടെ അകൃതി സ്വീകരിക്കുന്നു.

ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ ക്രൈസ്തവൻ ആന്തരികമായി സംഭവിക്കുന്നതെന്തോ അതു ശ്രദ്ധിക്കുന്നു. ദിവ്യവചനത്തെക്കുറിച്ചു ഹൃദയത്തിൽ ചിന്തിക്കുകയും (ലൂക്ക 2:51) അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു.

മുട്ടുകുത്തിക്കൊണ്ട് ഒരു വ്യക്തി, ദൈവത്തിന്റെ മഹത്ത്വത്തിന്റെ സന്നിധിയിൽ തന്നെത്തന്നെ ചെറിയവനാക്കുന്നു. ദൈവകൃപയിലുള്ള തന്റെ ആശയം അംഗീകരിക്കുകയും ചെയ്യുന്നു.

സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ഒരു വ്യക്തി ദൈവത്തെ ആരാധിക്കുന്നു.

കൈകൾ കൂപ്പിക്കൊണ്ട് ഒരു വ്യക്തി അന്യവിചാരങ്ങൾ കീഴടക്കുകയും തന്നെത്തന്നെ സമാഹരിക്കുകയും (ചിന്തകൾ സമാഹരിക്കുകയും) ദൈവത്തോടു തന്നെ തന്നെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു കൂപ്പിയ കരങ്ങൾ യാചനയുടെ യഥാർത്ഥ ആംഗ്യവുമാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 486

catechism of the catholic church our petitions മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT486 നാം എന്തിന് ദൈവത്തോട് അപേക്ഷിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message