x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നമ്മൾ എന്തിന് മറ്റുള്ളവർക്കുവേണ്ടി ദൈവത്തോടു യാചിക്കണം?

Authored by : Congregation for Doctrine of Faith On 16-Jul-2022

അബ്രാഹം തന്റെ പ്രാർത്ഥനവഴി സോദോമിലെ നിവാസികൾക്കായി ഇടപെട്ടതുപോലെ, യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെ, ആദിമക്രൈസ്തവ സമൂഹം തങ്ങളുടെ കാര്യങ്ങൾക്കുവേണ്ടി മാത്രമല്ല മറ്റുള്ളവരുടെ കാര്യങ്ങൾക്കു വേണ്ടിയും' (ഫിലി 2:4) ശ്രദ്ധ ചെലുത്തിയതുപോലെ ക്രിസ്ത്യാനികൾ എപ്പോഴും ഓരോ വ്യക്തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. അവരുടെ ഹൃദയത്തിനു പ്രിയപ്പെട്ടവർക്കു വേണ്ടിയും തങ്ങളോട് ഉറച്ചബന്ധത്തിലല്ലാത്തവർക്കു വേണ്ടിയും തങ്ങളുടെ ശത്രുക്കൾക്കു വേണ്ടിപ്പോലും പ്രാർത്ഥിക്കുന്നു.

ഒരു വ്യക്തി എന്നു കൂടുതലായി പ്രാർത്ഥിക്കാൻ പഠിക്കുന്നുവോ അത്ര കൂടുതലായി മനസ്സിലാക്കുന്ന ഒരു വസ്തുതയുണ്ട്. താൻ ഒരു ആധ്യാമിക കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിലൂടെ പ്രാർത്ഥനയുടെ ശക്തി ഫലപ്രദമാകുന്നു എന്നുമുള്ള വസ്തുതയാണത്. ഞാൻ സ്നേഹിക്കുന്ന ആളുകളോടുള്ള എല്ലാ താത്പര്യങ്ങളോടും കൂടെത്തന്നെ ഞാൻ മനുഷ്യവംശമാകുന്ന കുടുംബത്തിന്‍റെ മധ്യത്തിൽ നില്ക്കുന്നു. മറ്റുള്ളവരുടെ പ്രാർത്ഥനകളിൽ നിന്ന് എനിക്കു ശക്തി ശേഖരിക്കാനാവും. മറ്റുള്ളവർക്കുവേണ്ടി ദൈവിക സഹായം യാചിക്കാനും കഴിയും. 

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 487

petition God for other people prayer catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT 487 നമ്മൾ എന്തിന് മറ്റുള്ളവർക്കുവേണ്ടി ദൈവത്തോടു യാചിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message