x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അശ്ലീല സാഹിത്യത്തിൻ്റെ ഉത്പാദനവും ഉപഭോഗവും എന്തുകൊണ്ടാണ് സ്നേഹത്തിനെതിരേയുള്ള പാപമായിക്കുന്നത്?

Authored by : Congregation for Doctrine of Faith On 06-Aug-2022

രണ്ടു ജീവിത പങ്കാളികൾ തമ്മിലുള്ള സമർപ്പിതവും സ്നേഹമയവുമായ ബന്ധത്തിൻ്റെ അവഗാഢമായ ഐക്യത്തിൽ നിന്ന് സ്നേഹം വേർപെടുത്തി അതിനെ ദുരുപയോഗിക്കുകയും അതിനെ വില്പനച്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന വ്യക്തി ഗൗരവപൂർണമായ പാപം ചെയ്യുന്നു. അശ്ലീല സാഹിത്യപരമായ വസ്തുക്കൾ ഉത്പാദിപ്പിക്കുകയോ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തി മനുഷ്യമഹത്ത്വം ലംഘിക്കുകയും മറ്റുള്ളവരെ പാപത്തിലേക്ക് വശീകരിച്ചെടുക്കുകയും ചെയ്യുന്നു. 

അശ്ലീല സാഹിത്യം വ്യഭിചാരത്തിൻ്റെ തരംതാഴ്ത്തപ്പെട്ട ഒരു രൂപമാണ്. എന്തെന്നാൽ പണം കൊടുത്ത് "സ്നേഹം" നേടുകയെന്ന നിർദ്ദേശം അതിലുമുണ്ട്. സ്നേഹത്തിനും മാനുഷിക മഹത്ത്വത്തിനും എതിരായ ഈ കുറ്റത്തിൽ മോഡലുകളും അഭിനേതാക്കളും ഉത്പാദകരും വിതരണക്കാരും ഒന്നുപോലെ ഉൾപ്പെടുന്നു. അശ്ലീല വിഭവങ്ങൾ ഉപയോഗിക്കുകയോ അത്തരം വെബ്സൈറ്റുകൾ നോക്കുകയോ അത്തരം സംഭവങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്ന ആരും വേശ്യാവൃത്തിയുടെ കൂടുതൽ വിപുലമായ വൃത്തത്തിൽ തന്നെത്തന്നെ കണ്ടെത്തുന്നു. വൃത്തികെട്ട ലൈംഗികത വിപണിയുടെ ബില്യൻ ഡോളർ ബിസിനസ്സിനെ പിന്താങ്ങുകയും ചെയ്യുകയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 412)

അശ്ലീല സാഹിത്യത്തിൻ്റെ ഉത്പാദനവും ഉപഭോഗവും production and consumption of pornography കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം അശ്ലീല സാഹിത്ത്യം youcat 412 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message