x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശുദ്ധ കുർബാനയെ ചിലപ്പോൾ ആരാധനയുടെ ശുശ്രൂഷ എന്നു പരാമർശിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 27-Jun-2022

ആരാധനാ ശുശ്രൂഷ ഒന്നാമതായി ദൈവം നമുക്കുവേണ്ടി ചെയ്യുന്ന ഒരു ശുശ്രൂഷയാണ്. പിന്നീടാണ് അത് നമ്മുടെ ശുശ്രൂഷയായി ദൈവത്തിനു സമർപ്പിക്കുന്നത്. ദൈവം വിശുദ്ധ അടയാളങ്ങളുടെ രൂപത്തിൻ കീഴിൽ നമുക്കായി തന്നെത്തന്നെ സമർപ്പിക്കുന്നു. നാം അങ്ങനെ തന്നെ ചെയ്യാൻ വേണ്ടിയാണത്. വ്യവസ്ഥയില്ലാതെ നമ്മെത്തന്നെ അവിടത്തേക്കു സമർപ്പിക്കുക. (1145-1192)

യേശു വചനത്തിലും കൂദാശയിലും ഉണ്ട് ദൈവം സന്നിഹിതനാണ്. അതാണ് ഓരോ ലിറ്റർജിയെ സംബന്ധിച്ചും ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. അപ്പോൾ മാത്രമാണ് നാം ചിത്രത്തിൽ പ്രവേശിക്കുന്നത്. യേശു തൻ്റെ ജീവൻ നമുക്കു വേണ്ടി ബലികഴിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ആത്മീയ ബലി അവിടത്തേക്ക് സമർപ്പിക്കാൻ വേണ്ടിയാണത്. വിശുദ്ധ കുർബാനയിൽ ക്രിസ്തു നമുക്കു തന്നെത്തന്നെ നല്കുന്നു നാം നമ്മെത്തന്നെ അവിടത്തേക്കു സമർപ്പിക്കാനാണത്. അങ്ങനെ ക്രിസ്തുവിൻ്റെ രക്ഷാകരവും പരിവർത്തനദായകവുമായ ബലിയിൽ നാം പങ്കുചേരുന്നു. നമ്മുടെ ചെറിയ ജീവിതം പൊട്ടിത്തുറക്കപ്പെടുകയും ദൈവരാജ്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിനു നമ്മുടെ ജീവിതത്തിൽ തൻ്റെ ജീവിതം ജീവിക്കാൻ കഴിയും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :180)

sacraments eucharist holymass കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 180 വിശുദ്ധ കുർബാനയെ ചിലപ്പോൾ ആരാധനയുടെ ശുശ്രൂഷ എന്നു പരാമർശിക്കുന്നത് എന്തുകൊണ്ട്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message