x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് സഭ ഒരു ജനാധിപത്യസംഘടനയല്ലാത്തത്?

Authored by : Congregation for Doctrine of Faith On 19-Sep-2022

എല്ലാ അധികാരവും ജനങ്ങളിൽ നിന്നു വരുന്നു എന്ന തത്ത്വത്തിന്മേലാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. സഭയിലാകട്ടെ, എല്ലാ അധികാരവും ക്രിസ്തുവിൽ നിന്നു വരുന്നു. അതുകൊണ്ടാണ് സഭയിൽ ഹൈരാർക്കിപരമായ ഘടനയുണ്ടായിരിക്കുന്നത്. അതേസമയം ക്രിസ്തു സംഘാതാത്മകമായ ഘടനയും സഭയ്ക്ക് നല്കിയിട്ടുണ്ട്. [874 -879]

സഭയിൽ ഹൈരാർക്കിപരമായ ഘടകം താഴെപ്പറയുന്ന വസ്തുതയിൽ അടങ്ങിയിരിക്കുന്നു. അഭിഷിക്തരായ ശുശ്രൂഷകർ സഭയിൽ, തങ്ങൾക്കു പ്രവർത്തിക്കുകയോ നല്കുകയോ ചെയ്യാനാവാത്തവ ദൈവകൃപയാൽ പ്രവർത്തിക്കുകയോ നല്കുകയോ ചെയ്യുമ്പോൾ ക്രിസ്തു തന്നെയാണ് പ്രവർത്തിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവർ ക്രിസ്തുവിൻ്റെ സ്ഥാനത്തുനിന്ന് കൂദാശകൾ പരികർമ്മം ചെയ്യുകയോ അവിടത്തെ അധികാരത്തോടെ പഠിപ്പിക്കുകയോ ചെയ്യുമ്പോൾ ക്രിസ്തുതന്നെ പ്രവർത്തിക്കുന്നു.

സഭയിൽ സംഘാതാത്മക ഘടകം താഴെപ്പറയുന്ന വസ്തുതയിൽ ഉൾക്കൊള്ളുന്നു: വിശ്വാസം മുഴുവനും പന്ത്രണ്ടു അപ്പസ്തോലന്മാരുടെ ഗണത്തെ ക്രിസ്തു ഭരമേല്പിച്ചു. അവരുടെ പിൻഗാമികൾ, മാർപാപ്പായോടുകൂടെ പത്രോസിനടുത്ത ശുശ്രൂഷയുടെ അധ്യക്ഷതയിൽ, സഭയെ ഭരിക്കുന്നു. സംഘാത്മകമായ ഈ സമീപനമുണ്ടായിരിക്കേ, സൂനഹദോസുകൾ സഭയുടെ അനുപേക്ഷണീയമായ ഭാഗമാണ്.

എന്നാലും സഭയുടെ ഭരണപരമായ മറ്റു സംഘങ്ങളിലും സിനഡുകളിലും കൗൺസിലുകളിലും പരിശുദ്ധാത്മാവിൻ്റെ വിവിധദാനങ്ങളും ലോകമെങ്ങുമുള്ള സഭയുടെ സാർവത്രികതയും ഫലപൂർണമാകാം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:140)

ജനാധിപത്യസംഘടന democratic organization എന്തുകൊണ്ടാണ് സഭ ഒരു ജനാധിപത്യസംഘടനയല്ലാത്തത്? Why is the Church not a democratic organization? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 140 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message