x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് പ്രാർത്ഥന ചിലപ്പോൾ ഒരു സമരമാകുന്നത് ?

Authored by : Congregation for Doctrine of Faith On 29-Jul-2022

വിശ്വാസത്തിലും ദൈവസ്നേഹത്തിലുമുള്ള വളർച്ചയെ എല്ലാകാലത്തെയും ആധ്യാത്മിക ഗുരുക്കന്മാർ വിവരിച്ചിട്ടുള്ളത് ആധ്യാത്മികമായ ജീവന്മരണ സമരമായാണ്. പടക്കളം മനുഷ്യന്റെ ആന്തരിക ജീവിതമാണ്. ക്രൈസ്തവന്റെ ആയുധം പ്രാർത്ഥനയാണ്. സ്വാർത്ഥം കൊണ്ട് നമുക്കു വേണമെങ്കിൽ പരാജയപ്പെടാം. മതം വിലയില്ലാത്ത വസ്തുക്കളിൽ നമ്മെ നഷ്ടപ്പെടുത്തുകയും ചെയ്യാം. അല്ലെങ്കിൽ നമുക്ക് ദൈവത്തെ നേടാം.

പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവൻ മിക്കപ്പോഴും മനശ്ശക്തിയില്ലായ്മയെ ആദ്യമായി കീഴടക്കണം. മരുഭൂമിയിലെ താപസപിതാക്കന്മാർ പോലും ആധ്യാത്മികമായ അലസത (“acedia") പരിചയമുള്ളവരായിരുന്നു. ദൈവാന്വേഷണം സംബന്ധിച്ച മടി ആധ്യാത്മിക ജീവിതത്തിലെ വലിയൊരു പ്രശ്നമാണ്. ഈ കാലഘട്ടത്തിന്റെ ചൈതന്യം പ്രാർത്ഥനയെ വകവയ്ക്കുന്നില്ല. നമ്മുടെ മുഴുവൻ കലണ്ടറുകളും അതിനൊരു സ്ഥലം അനുവദിച്ചിട്ടുമില്ല. കൂടാതെ പരീക്ഷകന് എതിരായ ഒരു സമരവുമുണ്ട്. ദൈവത്തിനു ആത്മ സമർപ്പണം ചെയ്യുന്നതിൽ നിന്ന് ഒരുവനെ തടയാൻ ഏതുവിധത്തിലും അവൻ പരിശ്രമിക്കും. പ്രാർത്ഥനയിൽ തന്നിലേക്കുള്ള വഴി നമ്മൾ കണ്ടെത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ലെങ്കിൽ നാം സമരത്തിൽ വിജയിക്കുകയില്ല.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 505

prayer sometimes a struggle Christian’s weapon is prayer. catechism of the catholic church പ്രാർത്ഥന കത്തോലിക്കാ മതബോധന ഗ്രന്ഥം ccc പ്രാർത്ഥന ഒരു സമരം YOU CAT505 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message