x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അബ്രാഹം പ്രാർത്ഥനയുടെ മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 23-Feb-2022

അബ്രാഹം പ്രാർത്ഥനയുടെ മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?

അബ്രാഹം ദൈവത്തെ ശ്രവിച്ചു. എങ്ങോട്ടെല്ലാം പോകാൻ ദൈവം ആവശ്യപ്പെട്ടോ അങ്ങോട്ടെല്ലാം പോകാനും ദൈവത്തിന്റെ ഇഷ്ടമെന്തോ അതു ചെയ്യാനും അബ്രാഹം സന്നദ്ധനായി. അദ്ദേഹത്തിന്റെ ശ്രവണം കൊണ്ടും പുതുതായി തുടങ്ങാനുള്ള സന്നദ്ധതകൊണ്ടും അദ്ദേഹം നമ്മുടെ പ്രാർത്ഥനയുടെ മാതൃകയായി.

അബ്രാഹത്തിന്റെ പ്രാർത്ഥനകളെയെല്ലാം കൈമാറിയിട്ടില്ല. എന്നാലും അദ്ദേഹം ചെന്നുചേർന്ന സ്ഥലത്തെല്ലാം ദൈവത്തോടു പ്രാർത്ഥിക്കാനുള്ള സ്ഥാനങ്ങളായ അൾത്താരകൾ നിർമ്മിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ അനേക വിധത്തിലുള്ള ദൈവാനുഭവങ്ങളുണ്ടായി. അദ്ദേഹത്തെ പരീക്ഷിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്ത അനുഭവങ്ങൾ അവയിൽപ്പെടുന്നു. പാപം നിറഞ്ഞ സോദോം നഗരത്തെ ദൈവം നശിപ്പിക്കാൻ പോകുന്നെന്നു കണ്ടപ്പോൾ അബ്രാഹം ആ നഗരത്തിനുവേണ്ടി ദൈവത്തോടു വാദിച്ചു. ദൈവവുമായി ദൃഢനിശ്ചയത്തോടെ മത്സരിക്കുകപോലും ചെയ്തു. സോദോമിനുവേണ്ടി അദ്ദേഹം നടത്തിയ യാചന ദൈവജനത്തിന്റെ ചരിത്രത്തിലെ ഒന്നാമത്തെ മഹാമാധ്യസ്ഥ പ്രാർത്ഥനയാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 471

Abraham a model of prayer? god prayer catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT 471 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message