x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഭ്രുണത്തിൻ്റെ വികസനത്തിൻ്റെ ഏതു ഘട്ടത്തിലും ഗർഭച്ഛിദ്രം നടത്തുന്നത് അംഗീകരിക്കാനാവാത്തത് എന്തു കൊണ്ടാണ്?

Authored by : Congregation for Doctrine of Faith On 04-Aug-2022

ദൈവദത്തമായ ജീവൻ ദൈവത്തിൻ്റെ തന്നെ സ്വത്താണ്. അത് അസ്തിത്വത്തിൻ്റെ ആദ്യ നിമിഷം മുതൽ പരിശുദ്ധമാണ്. ഒരു മനുഷ്യജീവിയുടെയും നിയന്ത്രണത്തിനു വിധേയവുമല്ല. “മാതാവിൻ്റെ ഉദരത്തിൽ നിനക്കു രൂപം നല്കുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു” (ജറെ 1:5).

ദൈവം മാത്രമാണ് ജീവൻ്റെയും മരണത്തിൻ്റെയും കർത്താവ് “എൻ്റെ" ജീവൻ പോലും എൻ്റെതല്ല. ഓരോ ശിശുവിനും ഗർഭത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ജീവിക്കാൻ അവകാശമുണ്ട്. ഒരു ഗർഭസ്ഥ മനുഷ്യജീവി ആരംഭം മുതലേ ഒരു വ്യത്യസ്ത വ്യക്തിയാണ്. അവൻ്റെ അവകാശങ്ങൾ ആർക്കും, രാഷ്ട്രത്തിനോ ഡോക്ടർക്കോ അമ്മയ്ക്ക് പോലുമോ ലംഘിക്കാനാവുകയില്ല. ഈ വിഷയത്തിൽ സഭയുടെ വ്യക്തമായ നിലപാട് സഹതാപത്തിൻ്റെ അഭാവമല്ല. ഗർഭച്ഛിദ്രം വഴി വധിക്കപ്പെടുന്ന ശിശുവിനോടും അതിൻ്റെ മാതാപിതാക്കളോടും പൊതുവേ സമൂഹത്തോടും ചെയ്യപ്പെടുന്ന അപരിഹാര്യമായ ദ്രോഹം ചൂണ്ടിക്കാണിക്കുകയാണ് സഭ ചെയ്യുന്നത്. നിർദോഷമായ മനുഷ്യജീവനെ സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തിൻ്റെ ഏറ്റവും ശ്രേഷ്ഠമായ ദൗത്യങ്ങളിലൊന്നാണ്. ഒരു രാഷ്ട്രം ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയാൽ അത് നിയമവാഴ്ചയുടെ അടിസ്ഥാനം തകർക്കുകയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 383)

abortion ഗർഭച്ഛിദ്രം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 383 ഭ്രുണത്തിൻ്റെ വികസനത്തിൻ്റെ ഏതു ഘട്ടത്തിലും ഗർഭച്ഛിദ്രം നടത്തുന്നത് അംഗീകരിക്കാനാവാത്തത് എന്തു കൊണ്ടാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message