We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 02-Aug-2022
ദൈവരഹസ്യം സംരക്ഷിക്കാനും അവിശ്വാസികളുടെ വിഗ്രഹാരാധനാപരമായ അഭ്യസനങ്ങളിൽ നിന്ന് ഇസ്രായേൽജനത്തെ മാറ്റിനിറുത്താനുമായി ഒന്നാം കല്പനയിൽ ഇപ്രകാരം പറഞ്ഞു: “നീ നിനക്കു വേണ്ടി പ്രതിമ നിർമ്മിക്കരുത്". (പുറ 20:4). എന്നാലും ദൈവം തന്നെ യേശുക്രിസ്തുവിൽ ഒരു മാനുഷികമുഖം സ്വീകരിച്ചതുകൊണ്ട് പ്രതിമകൾ നിരോധിക്കുന്ന നിയമം ക്രിസ്തുമതം അസാധുവാക്കി. പൗരസ്ത്യ സഭയിൽ ഐക്കണുകൾ (പ്രതിച്ഛായകൾ) വിശുദ്ധമായി കരുതുക പോലും ചെയ്യുന്നുണ്ട്.
ദൈവം എല്ലാറ്റിനും അതീതനാണെന്നും ( സർവാതിശായിത്വം) ലോകത്തിലുള്ള എന്തിനെക്കാളും വലിയവനാണെന്നും ഇസ്രായേലിൻ്റെ ഗോത്രപിതാക്കന്മാർ അറിഞ്ഞു. ആ അറിവ് ഇന്നു യഹൂദമതത്തിലും ഇസ്ലാംമതത്തിലും നിലനില്ക്കുന്നുണ്ട്. ആ മതങ്ങളിൽ ദൈവത്തിൻ്റെ പ്രതിമയുണ്ടായിരിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഇന്നും അനുവദിക്കുന്നില്ല. എന്നാൽ ക്രിസ്തുമതത്തിൽ ക്രിസ്തുവിൻ്റെ ഭൗമികജീവിതത്തിൻ്റെ വെളിച്ചത്തിൽ, പ്രതിമാനിരോധന കല്പന നാലാം നൂറ്റാണ്ടു മുതൽ മയപ്പെടുത്തി. രണ്ടാം നിഖ്യാ സൂനഹദോസിൽ (എ. ഡി. 787) ആ നിരോധനം എടുത്തുകളഞ്ഞു. ദൈവം തൻ്റെ മനുഷ്യാവതാരംമൂലം തികച്ചും സങ്കല്പാപാതീതനായിരിക്കുന്നില്ല. യേശുവിൻ്റെ ആഗമനശേഷം അവിടന്ന് എങ്ങനെയിരിക്കുന്നുവെന്ന് നമുക്ക് ചിത്രീകരിക്കാനാവും: “എന്നെ കണ്ടവൻ എൻ്റെ പിതാവിനെ കണ്ടു കഴിഞ്ഞു" (യോഹ 14:9)
ദൈവത്തിൻ്റെ പ്രതിച്ഛായ images of god കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പഴയനിയമം youcat 358 എന്തുകൊണ്ടാണ് പഴയനിയമം ദൈവത്തിൻ്റെ പ്രതിച്ഛായകളെ നിരോധിക്കുന്നത്? എന്തുകൊണ്ട് ക്രിസ്ത്യാനികൾ ആ കല്പന പാലിക്കുന്നില്ല? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206