x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസത്തിന് എന്തിനാണ് നിർവചനങ്ങളും ഫോർമുലകളും ആവശ്യമായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 16-Aug-2022

വിശ്വാസം ശൂന്യമായ വാക്കുകൾ സംബന്ധിച്ചതല്ല. പിന്നെയോ യാഥാർത്ഥ്യം സംബന്ധിച്ചതാണ്. കാലഗതിയിൽ വിശ്വാസത്തിൻ്റെ സംക്ഷിപ്ത ഫോർമുലകൾ സഭയിൽ വികസിച്ചുവന്നു. അവയുടെ സഹായത്തോടെ ഈ യാഥാർത്ഥ്യത്തെക്കുറിച്ചു ധ്യാനിക്കാനും അതു പ്രകാശിപ്പിക്കാനും പഠിക്കാനും കൈമാറാനും ആഘോഷിക്കാനും അതനുസരിച്ചു ജീവിക്കാനും നമുക്കു കഴിയും.

സുനിശ്ചിതമായ രൂപങ്ങളില്ലായിരുന്നാൽ വിശ്വാസത്തിൻ്റെ ഉള്ളടക്കം ചിതറിപ്പോകും. അതുകൊണ്ടാണ് സഭ സുനിശ്ചിതമായ വാക്യങ്ങൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നത്. അവയിലെ കൃത്യമായ വാക്കുകളുടെ പ്രയോഗം സാധാരണമായി വളരെ ക്ളേശിച്ചാണ് നേടിയിട്ടുള്ളത്. ക്രിസ്തുവിൻ്റെ സന്ദേശം തെറ്റിധാരണകളിൽനിന്നും അബദ്ധപൂർണമാകലിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. കൂടാതെ, സഭയുടെ വിശ്വാസം സാരാംശപരമായ ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ട് വിവിധ സംസ്കാരങ്ങളിലേക്ക് പകർത്തുമ്പോഴും വിശ്വാസപ്രമാണങ്ങൾ സുപ്രധാനമാണ്. കാരണം, പൊതുവായ ഒരു വിശ്വാസമാണ് സഭയുടെ ഐക്യത്തിൻ്റെ അടിസ്ഥാനം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:25)

വിശ്വാസത്തിൻ്റെ നിർവചനങ്ങൾ വിശ്വാസത്തിൻ്റെ ഫോർമുല വിശ്വാസം formulas of faith definitions of faith കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 25 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message