x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സൃഷ്ടികർമ്മം ആറുദിവസത്തെ ജോലിയായി ഉത്പത്തിഗ്രന്ഥം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 11-Jan-2022

വിശ്രമത്തിനുള്ള ദിവസത്താൽ മുടിചൂടപ്പെടുന്ന തൊഴിലിൻ്റെ ആഴ്ചയെന്ന പ്രതിരൂപം ( ഉത്പ 1:12:3) സൃഷ്ടിയിൽ എത്ര നല്ലതും മനോഹരവും ബുദ്ധിപരമായി ക്രമവത്കരിച്ചിരിക്കുന്നതുമാണെന്നതിൻ്റെ പ്രകാശനമാണ്. 

“ആറുദിവസത്തെ ജോലി" എന്ന പ്രതിരൂപത്തിൽ നിന്ന് നമുക്കുള്ള പ്രധാന നിയമങ്ങൾ വ്യുത്പാദിപ്പിക്കാം:
1. സ്രഷ്‌ടാവ് അസ്തിത്വത്തിലേക്കു വിളിക്കാത്ത ഒന്നുമില്ല.

2. അസ്തിത്വമുള്ള ഏതു വസ്ത്രവും അതിൻ്റെതായ രീതിയിൽ നല്ലതാണ്.

3. ചീത്തയായിത്തീർന്ന ഒരു വസ്തുവിനും നല്ല കാമ്പുണ്ട്.

4. സൃഷ്ടിക്കപ്പെട്ട ജീവികളും വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടവയും പരസ്പരം ആശ്രയിക്കുന്നവയുമാണ്.

5. സൃഷ്ടി അതിൻ്റെ ക്രമത്തിലും സമന്വയത്തിലും ദൈവത്തിൻ്റെ സർവാതിശായിയായ നന്മയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നു.

6. സൃഷ്ടിയിൽ സങ്കീർണതയുടെ ഒരു ക്രമമുണ്ട്: മനുഷ്യൻ മൃഗത്തെക്കാൾ ഉന്നതനാണ്. മൃഗം, സസ്യത്തെക്കാൾ ഉന്നതമാണ്. സസ്യം ജീവനില്ലാത്ത പദാർത്ഥത്തെക്കാൾ ഉന്നതമാണ്.

7. ക്രിസ്തു ലോകത്തെ സമാഹരിക്കുകയും ദൈവം എല്ലാറ്റിനും എല്ലാമായിരിക്കുകയും ചെയ്യുന്ന മഹോത്സവത്തിലേക്ക് സൃഷ്ടി അതിവേഗം പായുകയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:46)

സൃഷ്ടികർമ്മം ഉത്പത്തിഗ്രന്ഥം creation of the world book of genesis കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 46 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message