x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

“നീ പ്രസംഗിക്കുന്നത് പ്രയോഗത്തിലാക്കുന്നില്ല

Authored by : Congregation for Doctrine of Faith On 02-Aug-2022

ഒരുവൻ്റെ ജീവിതവും സാക്ഷ്യവും തമ്മിലുള്ള പൊരുത്തം സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ഒന്നാമത്തെ വ്യവസ്ഥയാണ്. അതുകൊണ്ട് നിങ്ങൾ ഏറ്റുപറയുന്നത് അഭ്യസിക്കാതിരിക്കൽ , കാപട്യമാണ്. "ഭൂമിയുടെ ഉപ്പും” “ലോകത്തിൻ്റെ പ്രകാശവും" ആയിരിക്കാനുള്ള ക്രൈസ്തവധർമ്മത്തെ ഒറ്റിക്കൊടുക്കലാണ്.

കോറിന്തോസിലെ സഭയെ ഇങ്ങനെ ഓർമ്മിപ്പിച്ചത് വിശുദ്ധ പൗലോസാണ്: “മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്, കല്പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ.... എഴുതപ്പെട്ട ക്രിസ്തുവിൻ്റെ ലിഖിതമാണ് നിങ്ങൾ എന്നുവ്യക്തമാക്കുവിൻ" (2 കോറി 3:3). ക്രിസ്ത്യാനികൾ തന്നെയാണ് അവർ പറയുന്ന കാര്യങ്ങളല്ല, ലോകത്തിനുള്ള "ക്രിസ്തുവിൻ്റെ ശുപാർശക്കത്തുകൾ” (2 കോറി 3:2). അതുകൊണ്ട് വൈദികർ, സന്ന്യസ്തർ എന്നിവർപോലും കുട്ടികളെ ദുരുപയോഗിക്കുന്നത് കൂടുതൽ നാശകരമാണ്. അവർ തങ്ങളുടെ ഇരകൾക്കെതിരേ അവാച്യമായ കുറ്റം ചെയ്യുന്നു. മാത്രമല്ല, പലരിലും ദൈവത്തിലുള്ള പ്രത്യാശ ഇല്ലാതാക്കുകയും ചിലരിലുള്ള വിശ്വാസത്തിൻ്റെ പ്രകാശം കെടുത്തിക്കളയുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 347)

ഗൗരവാവഹമായ അപര്യാപ്തത serious deficiency കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 347 “നീ പ്രസംഗിക്കുന്നത് പ്രയോഗത്തിലാക്കുന്നില്ല Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message