x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്?

Authored by : Congregation for Doctrine of Faith On 22-Jul-2022

ബൈബിൾ ഇങ്ങനെ പറയുന്നു: “വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു” (റോമാ 8:26).

ദൈവത്തോടു കൂടെ മാത്രമേ ദൈവത്തോടു പ്രാർത്ഥിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ പ്രാർത്ഥന ദൈവത്തിൽ എത്തിച്ചേരുന്നുവെന്നത് ഒന്നാമതായി നമ്മുടെ നേട്ടമല്ല. ക്രിസ്ത്യാനികളായ നമ്മൾ യേശുവിന്റെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുണ്ട്. യേശു പിതാവുമായി ഒന്നാകാൻ ഹൃദയപൂർവം അഭിലഷിച്ചിരുന്നു. എല്ലായ്പ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കാൻ, സമ്പൂർണ ശ്രദ്ധയോടെ പരസ്പരം ശ്രവിക്കാൻ, പരസ്പരം പൂർണമായി മനസ്സിലാക്കാൻ, മറ്റേ വ്യക്തി ആഗ്രഹിക്കുന്നത് പൂർണഹൃദയത്തോടെ ആഗ്രഹിക്കാൻ യേശുവിന്റെ ഈ പരിശുദ്ധാത്മാവു നമ്മിലുണ്ട്. നമ്മൾ പ്രാർത്ഥിക്കുമ്പോൾ അവിടന്ന് നമ്മിലൂടെ സംസാരിക്കുകയാണ്. മൗലികമായി പ്രാർത്ഥനയെന്നതിന്റെ അർത്ഥം എന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്ന് ദൈവം ദൈവത്തോടു സംസാരിക്കുകയെന്നതാണ്. പരിശുദ്ധാത്മാവ് നമ്മുടെ ചൈതന്യത്തെ പ്രാർത്ഥിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് നമ്മൾ വീണ്ടും വീണ്ടും ഇങ്ങനെ പറയണം: “വരുക, പരിശുദ്ധാത്മാവേ വരുക, പ്രാർത്ഥിക്കാൻ എന്നെ സഹായിക്കുക.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 496

holy spirit prayer meaning of prayer catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT 496 നാം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message