x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് നാം വിശ്വാസം കൈമാറുന്നത്?

Authored by : Congregation for Doctrine of Faith On 16-Jul-2022

നാം വിശ്വാസം കൈമാറുന്നു. കാരണം, യേശു നമ്മോട് ഇപ്രകാരം കല്പിച്ചു: “ആകയാൽ നിങ്ങൾ പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുവിൻ" (മത്താ 28;19)

യഥാർത്ഥ ക്രിസ്ത്യാനിയായ ആരും വിശ്വാസം പകർന്നുനല്കൽ വിദഗ്ധർക്ക് (അധ്യാപകർ, അജപാലകർ, മിഷണറിമാർ) മാത്രമായി വിട്ടുകൊടുക്കുകയില്ല. നമ്മൾ മറ്റുള്ളവർക്ക് ക്രിസ്തു ആണ്. മറ്റുള്ളവരിലേക്കു ദൈവം വന്നുചേരണമെന്ന് ഓരോ യഥാർത്ഥ ക്രിസ്ത്യാനിയും ആഗ്രഹിക്കുന്നുവെന്നുകൂടി അതിനർത്ഥമുണ്ട്. ആ വ്യക്തി തന്നോടുതന്നെ ഇങ്ങനെ പറയുന്നു: “കർത്താവിന് എന്നെ ആവശ്യമുണ്ട്. എനിക്കു മാമ്മോദീസയും സ്ഥൈര്യലേപനവും നല്കപ്പെട്ടിട്ടുണ്ട്. ദൈവത്തെപ്പറ്റി അറിയാനും സത്യത്തിൻ്റെ അറിവിലേക്കു വരാനും (1 തിമോ 2:46) ചുറ്റുമുള്ളവരെ സഹായിക്കാൻ എനിക്കു കടമയുണ്ട്". മദർതെരേസ നല്ലൊരു ഉപമ ഉപയോഗിക്കുന്നു: “തെരുവുകളിലൂടെ വൈദ്യുതകമ്പികൾ പാകിയിരിക്കുന്നതു നാം കാണുന്നു. അവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെങ്കിൽ പ്രകാശമുണ്ടാവുകയില്ല. ഈ വൈദ്യുതകമ്പി നിങ്ങളും ഞാനുമാണ്. വൈദ്യുതി ദൈവമാണ്. നമ്മിലൂടെ വൈദ്യുതി ഒഴുകാൻ അനുവദിക്കാനും അങ്ങനെ ലോകത്തിനു പ്രകാശം ഉത്പാദിപ്പിക്കാനും നമുക്കു കഴിയും. ലോകത്തിന്റെ ആ പ്രകാശം യേശു ആണ്. അല്ലെങ്കിൽ അപ്രകാരം നാം ഉപയോഗിക്കപ്പെടാൻ സമ്മതിക്കാതിരിക്കാനും അങ്ങനെ അന്ധകാരം വ്യാപിക്കാൻ അനുവദിക്കാനും നമുക്കു കഴിയും".

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:11)

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധനഗ്രന്ഥം transmission of the faith Mother Teresa faith youcat 11 എന്തുകൊണ്ടാണ് നാം വിശ്വാസം കൈമാറുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message