x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

താൻ എങ്ങനെയിരിക്കുന്നുവെന്ന് നമ്മൾ ഗ്രഹിക്കാൻ വേണ്ടി എന്തുകൊണ്ടാണ് തന്നെത്തന്നെ കാണിച്ചത്?

Authored by : Catechism of the Catholic church On 23-Jun-2022

ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാവുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന് സ്വയം വെളിപ്പെടുത്തി. [50-53-68-69].

നമുക്കു തന്നെത്തന്നെ വെളിപ്പെടുത്തുകയെന്നത് ദൈവത്തിന് ആവശ്യമുള്ള കാര്യമല്ല. എന്നാൽ സാമൂലം അവിടന്ന് തന്നെത്തന്നെ വെളിപ്പെടുത്തി. മാനുഷിക സ്നേഹത്തിൽ സ്നേഹിക്കപ്പെട്ട വ്യക്തിയെക്കുറിച്ച് എന്തെങ്കിലും അറിയാൻ, അയാൾ തൻ്റെ ഹൃദയം നമുക്കു തുറന്നു കാണിക്കണം. അതുപോലെ ദൈവത്തിൻ്റെ അത്യഗാധമായ ചിന്തകളെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുന്നത്, നിത്യനും നിഗൂഢാത്മകനുമായ ദൈവം സ്നേഹം മൂലം നമുക്ക് സ്വയം തുറന്നു തന്നത് കൊണ്ട് മാത്രമാണ്.സൃഷ്ടികർമ്മം മുതൽ സ്വപുത്രനായ യേശുക്രിസ്തുവിൽ നടത്തിയ സുനിശ്ചിതമായ വെളിപാടുവരെ ഗോത്രപിതാക്കന്മാരിലൂടെയും പ്രവാചകരിലൂടെയും ദൈവം മനുഷ്യ വംശത്തോട് വീണ്ടും വീണ്ടും സംസാരിച്ചു. യേശുക്രിസ്തുവിൽ അവിടന്ന് സ്വഹൃദയം നമ്മിലേക്കു ചൊരിഞ്ഞു. തൻ്റെ അതിനിഗൂഢമായ അസ്തിത്വം നമുക്കു ദൃശ്യമാക്കിത്തരുകയും ചെയ്തു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:7)

 

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം existence of God youcat 7 താൻ എങ്ങനെയിരിക്കുന്നുവെന്ന് നമ്മൾ ഗ്രഹിക്കാന് വേണ്ടി എന്തുകൊണ്ടാണ് തന്നെത്തന്നെ കാണിച്ചത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message