x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം എന്തുകൊണ്ട് മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു?

Authored by : Congregation for Doctrine of Faith On 24-Aug-2022

അവർ ഒന്നിച്ച് തൻ്റെ പ്രകൃതിയുടെ പ്രതിരൂപമായിരിക്കാൻ വേണ്ടിയാണത്. [369-373, 383]

മനുഷ്യജീവി ആണോ പെണ്ണോ ആയിരിക്കുന്നു. എതിർലിംഗത്തോടുള്ള ഒരു കണ്ടുമുട്ടലിൽ സാക്ഷാത്കാരവും പൂർണതയുമുണ്ടാകാൻ അത്യധികം ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ വിധത്തിലുള്ളവനായാണ് ദൈവം മനുഷ്യജീവിയെ സൃഷ്ടിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും തികച്ചും ഒരേ മഹത്ത്വമാണുള്ളത്. എന്നാൽ അവരുടെ പുരുഷത്വത്തിൻ്റെയും സ്ത്രീത്വത്തിൻ്റെയും സർഗാത്മകമായ വികസനത്തിൽ ദൈവത്തിൻ്റെ പൂർണതയുടെ വിവിധവശങ്ങൾ പ്രകാശിപ്പിക്കുന്നു. ദൈവം ആണോ പെണ്ണോ അല്ല. എന്നാൽ താൻ പിതാവിനെപ്പോലെയും (ലൂക്ക 6:36) മാതാവിനെപ്പോലെയും (ഏശ 66:13) തന്നെത്തന്നെ കാണിച്ചു. സ്ത്രീപുരുഷസ്നേഹത്തിൽ പ്രത്യേകിച്ച് സ്ത്രീയും പുരുഷനും “ഒറ്റശരീര”മായിത്തീരുന്ന (ഉത്പ 2:24) വിവാഹത്തിൻ്റെ കൂട്ടായ്മയിൽ മനുഷ്യർക്ക് ഒരു വിശേഷാനുകൂല്യം ലഭിക്കുന്നു. ദൈവവുമായുള്ള ഐക്യത്തിൻ്റെ സന്തോഷം കുറെയെല്ലാം അനുഭവിക്കാൻ കഴിയുന്നുവെന്നതാണത്. ആ ഐക്യത്തിൽ ഓരോമനുഷ്യനും തൻ്റെ ആത്യന്തികമായ സമഗ്രത കണ്ടെത്തുന്നു. ദൈവത്തിൻ്റെ സ്നേഹം വിശ്വസ്തമാണ്. അതുപോലെ അവരുടെ സ്നേഹവും വിശ്വസ്തതാപൂർണമായിരിക്കാൻ പരിശ്രമിക്കുന്നു. അത് സൃഷ്ടിപരവുമാണ്, ദൈവത്തെപ്പോലെതന്നെ. എന്തെന്നാൽ വിവാഹത്തിൽനിന്ന് പുതിയ ജീവൻ വരുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:64)

സ്ത്രീയും പുരുഷനും male and female ദൈവം എന്തുകൊണ്ട് മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു? Why did God create man male and female? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 64 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message