x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് ലിറ്റർജിയിൽ ഇത്രമാത്രം അടയാളങ്ങളും പ്രതീകങ്ങളും ഉണ്ടായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 27-Jun-2022

നമ്മൾ ആത്മാവു മാത്രമുള്ള ജീവികളല്ലെന്നും ശരീരം കൂടിയുള്ള ജീവികളാണെന്നും ദൈവത്തിന് അറിയാം. ആദ്ധ്യാത്മികമായ അഥവാ ആന്തരികമായ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനും വിവരിക്കാനും നമുക്ക് അടയാളങ്ങളും പ്രതീകങ്ങളും ആവശ്യമാണ് [1145-11521]

ചെമന്ന റോസാപ്പൂക്കളോ, വിവാഹമോതിരമോ, കറുത്ത വേഷമോ, വെള്ള വേഷമോ എന്തായാലും നാം എപ്പോഴും അടയാളങ്ങളിലൂടെ ആന്തരിക യാഥാർത്ഥ്യങ്ങൾ പ്രകാശിപ്പിക്കുന്നു. പെട്ടെന്ന് അവ മനസ്സിലാക്കുകയും ചെയ്യുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ നമ്മുടെയിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാനുഷികാടയാളങ്ങൾ നമുക്കു നല്കുന്നു. അപ്പം, വീഞ്ഞ്, മാമ്മോദീസാ ജലം, പരിശുദ്ധാത്മാവാലുള്ള അഭിഷേകം, ക്രിസ്തു സ്ഥാപിച്ചതും ദൈവത്തിൻ്റെതുമായ വിശുദ്ധ അടയാളങ്ങളോടുള്ള നമ്മുടെ പ്രത്യുത്തരമാണ്‌. ബഹുമാനത്തിൻ്റെ അടയാളങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നത് മുട്ടുകുത്തൽ, സുവിശേഷം ശ്രവിക്കുമ്പോൾ എഴുന്നേറ്റ് നില്ക്കൽ, കുമ്പിടൽ, കൈകൾ കൂപ്പൽ തുടങ്ങിയ അടയാളങ്ങളാണ്. ഒരു വിവാഹത്തിനെന്ന പോലെ ദൈവസാന്നിധ്യത്തിൻ്റെ സ്ഥലങ്ങൾ നമുക്കുള്ള ഏറ്റവും മനോഹരമായ വസ്തുക്കൾ കൊണ്ട് അലങ്കരിക്കുന്നു. പൂക്കൾ, മെഴുകുതിരികൾ, സംഗീതം. എങ്ങനെയായാലും അടയാളങ്ങൾ വ്യാഖ്യാനിക്കാൻ അവയ്ക്ക് വാക്കുകൾ ആവശ്യമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:181)

liturgy signs and symbols കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 181 എന്തുകൊണ്ടാണ് ലിറ്റർജിയിൽ ഇത്രമാത്രം അടയാളങ്ങളും പ്രതീകങ്ങളും ഉണ്ടായിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message