We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 06-Aug-2022
ഗർഭധാരണം ബോധപൂർവം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളായി സഭ ശിപാർശ ചെയ്യുന്നത് പരിഷ്കൃതരീതികളായ ആത്മനിരീക്ഷണവും സ്വാഭാവിക കുടുംബാസൂത്രണവും (NFP) ആണ്. അവ സ്ത്രീയുടെയും പുരുഷൻ്റെയും മഹത്ത്വത്തിനു ചേർന്നവയാണ്. സ്ത്രൈണ ശരീരത്തിൻ്റെ ജന്മസിദ്ധമായ നിയമങ്ങൾ മാനിക്കുന്നു. പരസ്പര വാത്സല്യവും പരിഗണനയും അവ ആവശ്യപ്പെടുന്നുണ്ട്. തന്മൂലം അവ സ്നേഹത്തിൻ്റെ ഒരു വിദ്യാലയമാണ്.
സഭ പ്രകൃതിയുടെ ക്രമം അത്യധികം ശ്രദ്ധിക്കുന്നു. അതിൽ അഗാധമായ ഒരർത്ഥം കണ്ടെത്തുകയും ചെയ്യുന്നു. അതുകൊണ്ട് ദമ്പതികൾ സ്ത്രീയുടെ ഫലപുഷ്ടി ദുരുപയോഗിക്കുകയോ അതിനു പകരമായി ഫലപുഷ്ടിയുള്ളതും ഫലപുഷ്ടിയില്ലാത്തതുമായ ദിവസങ്ങളുടെ സ്വാഭാവിക മാറ്റം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നത് നിസ്സംഗതയുടെ കാര്യമല്ലെന്നു സഭ കരുതുന്നു. സ്വാഭാവിക കുടുംബാസൂത്രണത്തെ സ്വാഭാവികമെന്നു വിളിക്കുന്നത് ആകസ്മികമായിട്ടല്ല; അത് പരിസ്ഥിതിപരവും സമഗ്രവും സ്വസ്ഥതാപരവും ആരോഗ്യകരവും പങ്കാളിത്തത്തിലുള്ള ഒരഭ്യസനവുമാണ്. നേരേമറിച്ച്, ഗർഭനിരോധനത്തിനുള്ള എല്ലാ കൃത്രിമ മാർഗങ്ങളെയും സഭ തള്ളിക്കളയുന്നു. രാസപരമായ രീതികൾ ("ഗുളികകൾ"), യാന്ത്രികരീതികൾ ഉദാഹരണത്തിന് കോണ്ടം, ഗർഭപാത്രത്തിൽ വയ്ക്കുന്ന ഉപകരണങ്ങൾ (IUD), ശസ്ത്രക്രിയാ രീതികൾ (വന്ധ്യംകരണം) മുതലായവയാണ് കൃത്രിമമാർഗങ്ങൾ. അവ ലൈംഗിക വേഴ്ച സൃഷ്ടിപരമായ അതിൻ്റെ കഴിവിൽ നിന്നു വേർതിരിക്കുകയും ഭാര്യാഭർത്താക്കന്മാരുടെ സമ്പൂർണമായ പരസ്പരദാനം തടയുകയും ചെയ്യുന്നതുകൊണ്ടാണ് സഭ അവ തള്ളിക്കളയുന്നത്. കൃത്രിമ മാർഗങ്ങൾ സ്ത്രീയുടെ ആരോഗ്യം അപകടപ്പെടുത്തുകപോലും ചെയ്യും. (വളരെനേരത്തെ നടക്കുന്ന പ്രസവം). കാലക്രമേണ അത് ദമ്പതികളുടെ സ്നേഹജീവിതത്തിന് നാശമുണ്ടാക്കും.
ഗർഭനിരോധനം preventing the conception of a child കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ഗർഭനിരോധനത്തിനുള്ള മാർഗങ്ങളുടെ അനന്തരഫലം youcat 421 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



