x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആരാണു ലോകം സൃഷ്ടിച്ചത്?

Authored by : Congregation for Doctrine of Faith On 19-Aug-2022

ശൂന്യതയിൽ നിന്നു ലോകത്തെ സൃഷ്ടിക്കുകയും എല്ലാ വസ്തുക്കൾക്കും അസ്തിത്വം നല്കുകയും ചെയ്തത് സ്ഥലകാലാതീതനായ ദൈവം തന്നെയാണ്. അസ്തിത്വമുള്ള ഓരോ വസ്തുവും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. അത് ഉണ്ടായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടു മാത്രം അസ്തിത്വത്തിൽ തുടരുകയും ചെയ്യുന്നു.

ലോകസൃഷ്ടി ത്രിത്വമായ ദൈവത്തിൻ്റെ ഒരു “സമൂഹപദ്ധതി" ആണെന്നു പറയാം. പിതാവാണ് സർവശക്തനായ സ്രഷ്ടാവ്. പുത്രൻ ലോകത്തിൻ്റെ അർത്ഥവും ഹൃദയവുമാണ്. “എല്ലാ വസ്തുക്കളും അവനിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു” (കൊളോ 1:16)ക്രിസ്തുവിനെ അറിയുകയും കർത്താവിൻ്റെ സത്യം, നന്മ, സൗന്ദര്യം എന്നിവയിലേക്ക് അതിവേഗം ലോകം പായുകയാണെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ലോകം എത്രമാത്രം നല്ലതാണെന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുകയുള്ളു. പരിശുദ്ധാത്മാവ് എല്ലാറ്റിനെയും ഒന്നിച്ചുകൂട്ടി നിറുത്തുന്നു. അവിടന്നാണ് “ജീവൻ നല്കുന്നവൻ" (യോഹ 6:63).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:44)

ലോകം ലോക സ്രഷ്‌ടാവ്‌ world creator of world കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 44 ആരാണു ലോകം സൃഷ്ടിച്ചത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message