x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത്?

Authored by : Congregation for Doctrine of Faith On 22-Jul-2022

ആദിമകാലം മുതൽ ക്രിസ്ത്യാനികൾ മൂന്നു സന്ദർഭങ്ങളിലെങ്കിലും പ്രാർത്ഥിച്ചിരുന്നു. പ്രഭാതത്തിൽ, ഭക്ഷിക്കുമ്പോൾ, സായാഹ്നസന്ധ്യയിൽ. സ്ഥിരമായി പ്രാർത്ഥിക്കാതിരിക്കുന്ന വ്യക്തി പെട്ടെന്ന് ഒട്ടും പ്രാർത്ഥിക്കാതെയാവും.

ഒരാളെ സ്നേഹിക്കുകയും ദിവസം മുഴുവനും അയാളോടു സ്നേഹത്തിന്‍റെ ഒരടയാളവും കാണിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി അയാളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നില്ല. ദൈവവുമായുള്ള ബന്ധത്തിലും അങ്ങനെ തന്നെയാണ്. ദൈവത്തെ യഥാർത്ഥത്തിൽ അന്വേഷിക്കുന്ന വ്യക്തി, അവിടത്തെ കൂട്ടുകെട്ടിനും സൗഹൃദത്തിനും വേണ്ടിയുള്ള ആഗ്രഹത്തിന്‍റെ അടയാളങ്ങൾ അയച്ചുകൊണ്ടിരിക്കും. പ്രഭാതത്തിൽ ഉണർന്ന് ആ ദിവസം ദൈവത്തിനു പ്രതിഷ്ഠിക്കുക. നിങ്ങളുടെ എല്ലാ കണ്ടുമുട്ടലുകളിലും ആവശ്യങ്ങളിലും അവിടത്തെ അനുഗ്രഹവും സാന്നിധ്യവുമുണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുക. പ്രത്യേകിച്ച് ഭക്ഷണ നേരങ്ങളിൽ അവിടത്തേക്കു നന്ദി പറയുക, ദിവസത്തിന്റെ അവസാനം എല്ലാം അവിടത്തെ കൈകളിൽ പ്രതിഷ്ഠിക്കുക, പൊറുതി യാചിക്കുക, നിങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും സമാധാനത്തിനായി പ്രാർത്ഥിക്കുക. അതു മഹത്തായ ഒരു ദിവസമായിരിക്കും - ദൈവത്തിലേക്ക് എത്തിച്ചേരുന്ന ജീവന്‍റെ അടയാളങ്ങൾ നിറഞ്ഞ ഒരു ദിവസം.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 499

The Way of Prayer When should a person pray prayer god മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രാർത്ഥന catechism of the catholic church YOU CAT 499 എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message