x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് വിവാഹങ്ങളെ ഭീഷണിപ്പെടുത്തുന്നത്?

Authored by : Congregation for Doctrine of Faith On 01-Aug-2022

വിവാഹങ്ങളെ യഥാർത്ഥത്തിൽ പാപമാണ് ഭീഷണിപ്പെടുത്തുന്നത്. അവയെ നവീകരിക്കുന്നത് ക്ഷമിക്കലാണ്. അവയെ ശക്തിപ്പെടുത്തുന്നത് പ്രാർത്ഥനയും ദൈവസാന്നിധ്യത്തിലുള്ള വിശ്വാസവുമാണ്. 

വിവാഹത്തിൽ പരസ്പര വിദ്വേഷം വരെ ചിലപ്പോൾ എത്തിച്ചേരുന്ന സ്ത്രീ പുരുഷ സംഘർഷം, എവിടെയായാലും, സ്ത്രീ പുരുഷവർഗങ്ങൾ തമ്മിൽ യോജിക്കാനാവാത്തതാണെന്നതിൻ്റെ അടയാളമല്ല. അവിശ്വസ്തതയ്ക്കുള്ള ജന്മസിദ്ധമായ സ്വഭാവവുമില്ല. ജീവിതാന്തം വരെയുള്ള സമർപ്പണങ്ങളെ സംബന്ധിച്ച് മനശ്ശാസ്ത്രപരമായ പ്രത്യേക കഴിവില്ലായ്മയുമില്ല.

അനേകം വിവാഹങ്ങൾ ആശയവിനിമയത്തിൻ്റെയും പരിഗണനയുടെയും അഭാവം മൂലം അപകടത്തിലാക്കുന്നു. കൂടാതെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളുണ്ട്. നിർണായകമായ പങ്കുവഹിക്കുന്നത് പാപമെന്ന യാഥാർത്ഥ്യമാണ്. അസൂയ, അധികാരക്കൊതി, വഴക്കടിക്കാനുള്ള പ്രവണത, അമിതാസക്തി, അവിശ്വസ്തത മുതലായ നാശകരങ്ങളായ ശക്തികളാണ്. അതു കൊണ്ടാണ് ക്ഷമിക്കലും അനുരഞ്ജനവും - കുമ്പസാരത്തിലും - ഓരോ വിവാഹത്തിൻ്റെയും സാരാംശപരമായ ഭാഗമായിരിക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:264)

sacrament marriage threat of marriages കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം എന്താണ് വിവാഹങ്ങളെ ഭീഷണിപ്പെടുത്തുന്നത്. youcat 264 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message