x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മനുഷ്യമഹത്ത്വത്തിന് എന്തു കാരണങ്ങളാണ് ക്രിസ്ത്യാനികൾ നല്കുന്നത്?

Authored by : Congregation for Doctrine of Faith On 27-Jul-2022

ഓരോ വ്യക്തിക്കും ഗർഭപാത്രത്തിൽ ജീവിതം ആരംഭിക്കുന്ന ആദ്യ നിമിഷം മുതൽ അലംഘ്യമായ മഹത്ത്വമുണ്ട്. എന്തെന്നാൽ, അനാദിയിൽത്തന്നെ ദൈവം ആ വ്യക്തിയെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും സൃഷ്ടിക്കുകയും രക്ഷിക്കുകയും ശാശ്വത സൗഭാഗ്യത്തിനായി നിയോഗിക്കുകയും ചെയ്‌തു.

മാനുഷിക മഹത്ത്വം വ്യക്തികളുടെ വിജയങ്ങളെയും നേട്ടങ്ങളെയും മാത്രം ആശ്രയിച്ചിരുന്നെങ്കിൽ, ദുർബലരോ രോഗികളോ നിസ്സഹായരോ ആയവർക്ക് മഹത്ത്വമൊന്നുമുണ്ടാകുമായിരുന്നില്ല. മനുഷ്യമഹത്ത്വം ഒന്നാമതായി,നമ്മോടു ദൈവത്തിനുള്ള ആദരവിൻ്റെ ഫലമാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ദൈവം ഓരോ വ്യക്തിയെയും ആ വ്യക്തി ലോകത്തിലുള്ള ഏക സൃഷ്ടിയായാലെന്നപോലെ നോക്കുന്നു. ദൈവം ആദത്തിൻ്റെ ഒട്ടും ശ്രദ്ധേയനല്ലാത്ത ശിശുവിൻ്റെ മേൽപോലും തൻ്റെ നോട്ടം പതിക്കുന്നു. അതുകൊണ്ട് ആ വ്യക്തിക്ക് അനന്തമായ മൂല്യമുണ്ട്. അത് മനുഷ്യരാൽ നശിപ്പിക്കപ്പെടരുത്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:280)

christains human dignity കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മനുഷ്യ മഹത്ത്വം youcat 280 മനുഷ്യമഹത്ത്വത്തിന് എന്തു കാരണങ്ങളാണ് ക്രിസ്ത്യാനികൾ നല്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message