x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്?

Authored by : Congregation for Doctrine of Faith On 22-Jun-2022

പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്?

നാം അനന്തമായ ഒരാഗ്രഹം കൊണ്ടു നിറഞ്ഞിരിക്കുന്നവരാകയാലും മനുഷ്യരായ നമ്മെ ദൈവം തനിക്കുവേണ്ടിത്തന്നെ സൃഷ്ടിക്കയാലും നാം പ്രാർത്ഥിക്കുന്നു. ദൈവത്തിൽ വിശ്രമിക്കുവോളം നമ്മുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും" (വിശുദ്ധ ആഗസ്തീനോസ്). എന്നാൽ പ്രാർത്ഥിക്കുക നമുക്ക് ആവശ്യമായതുകൊണ്ടും നാം പ്രാർത്ഥിക്കുന്നു. മദർ തെരേസ ഇങ്ങനെ പറയുന്നു: “എനിക്ക് എന്നിൽത്തന്നെ ആശ്രയിക്കാനാവാത്തതുകൊണ്ട് ദിവസത്തിൽ ഇരുപത്തിനാലുമണിക്കൂറും ഞാൻ അവിടത്തെ ആശ്രയിക്കുന്നു.” (2566-256, 2591)

നാം പലപ്പോഴും ദൈവത്തെ മറക്കുന്നു. ദൈവത്തിൽനിന്നു ഓടി ഒളിക്കുന്നു. ദൈവത്തെപ്പറ്റി ചിന്തിക്കാതിരിക്കുകയോ അവിടുത്തെ നിഷേധിക്കുകയോ ചെയ്താലും അവിടന്ന് എപ്പോഴും നമുക്കായി നമ്മോടൊപ്പമുണ്ട്. നാം അവിടത്തെ അന്വേഷിക്കുന്നിതുമുമ്പുതന്നെ അവിടുന്നു നമ്മെ അന്വേഷിക്കുന്നു. അവിടന്ന് നമ്മെ അത്യധികം ആഗ്രഹിക്കുകയും നമ്മെ വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ മനസ്സാക്ഷിയോടു സംസാരിക്കുക, ദൈവവുമായി സംസാരിക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലാകും. നിങ്ങൾ ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ, ആരും മിണ്ടാനില്ലാത്തപ്പോൾ ദൈവം എപ്പോഴും സംസാരിക്കാൻ സംലഭ്യനാണെന്ന് നിങ്ങൾക്കു തോന്നും. നിങ്ങൾ അപകടത്തിലായിരിക്കുമ്പോൾ സഹായത്തിനുള്ള നിലവിളിക്ക് ദൈവം ഉത്തരം പറഞ്ഞതായി നിങ്ങൾ അനുഭവിക്കുന്നു. ശ്വസിക്കൽ, ഭക്ഷിക്കൽ, സ്നേഹിക്കൽ എന്നിവ പോലെ തന്നെ മാനുഷികമാണു പ്രാർത്ഥനയും. പ്രാർത്ഥന വിശുദ്ധീകരിക്കുന്നു. പരീക്ഷകൾ പ്രതിരോധിക്കാൻ പ്രാർത്ഥന നമുക്കു സാധ്യത നല്കുന്നു. നമ്മുടെ ദുർബലതയിൽ അത് നമ്മെ ശക്തിപ്പെടുത്തും. പ്രാർത്ഥിക്കൽ ഭയം നീക്കിക്കളയുന്നു. ഊർജ്ജം വർദ്ധിപ്പിക്കുന്നു. ശ്വസിക്കാൻ വീണ്ടും ആശ്വാസത്തിന്റെ വായു ലഭിക്കുന്നു. പ്രാർത്ഥന ഒരുവനെ സന്തുഷ്ടനാക്കുകയും ചെയ്യുന്നു.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 470

prayer god catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ccc YOU CAT 470 പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message