We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 27-Jun-2022
ഒരു ദൈവഭവനത്തിൻ്റെ സുപ്രധാന സ്ഥാനങ്ങൾ, കുരിശുവച്ചിട്ടുള്ള അൾത്താര, സക്രാരി, കാർമ്മികനുള്ള പീഠം, വചന വേദി(ambo), മാമ്മോദീസാത്തോട്ടി, കുമ്പസാരക്കൂട് എന്നിവയാണ് . [1182-1188]
അൾത്താരയാണ് പള്ളിയുടെ കേന്ദ്രസ്ഥാനം. അതിൽ യേശു ക്രിസ്തുവിൻ്റെ കുരിശിലെ യാഗവും ഉത്ഥാനവും കുർബാനയാഘോഷത്തിൽ സന്നിഹിതമാക്കപ്പെടുന്നു. അതൊരു വിരുന്നു മേശയുമാണ്. ആ വിരുന്നിലേക്ക് ദൈവജനം ക്ഷണിക്കപ്പെടുന്നു. സാക്രാരി (ടാബർനാക്കിൾ) വിശുദ്ധമായ ഒരു സേഫ് ആണ്. അത് ദേവാലയത്തിൽ ഏറ്റവും യോഗ്യമായ സ്ഥലത്ത്, ഏറ്റവും വലിയ ആദരവോടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കർത്താവു സന്നിഹിതനായിരിക്കുന്ന കുർബാനയപ്പം അതിൽ സൂക്ഷിക്കുന്നു. സാക്രാരി “ശൂന്യമല്ലെ"ന്ന് നിത്യവിളക്ക് സൂചിപ്പിക്കുന്നു. നിത്യ വിളക്കു കത്തുന്നില്ലെങ്കിൽ സാക്രാരി ശൂന്യമാണ്. മദുബഹയിൽ ഉയർത്തി സ്ഥാപിച്ചിട്ടുള്ള പീഠം (ലത്തീൻ ഭാഷയിൽ “കത്തേദ്ര ”) മെത്രാനോ വൈദികനോ ഇരിക്കാനുള്ളതാണ്. ആത്യന്തികമായി ക്രിസ്തു ആണ് സമൂഹത്തെ നയിക്കുന്നതെന്ന് അതു സൂചിപ്പിക്കുന്നു. വചനവേദി അഥവാ വായനയ്ക്കുള്ള പീഠം. ആംബോ, (കയറുക എന്നർത്ഥമുള്ള അനാബയിനേയിൻ എന്ന ഗ്രീക്കു ക്രിയയിൽ നിന്ന്) ദൈവവചനം വായിക്കാനുള്ള വേദിയാണ്. സജീവ ദൈവത്തിൻ്റെ വചനമെന്ന നിലയിലുള്ള വേദഗ്രന്ഥപാഠങ്ങളുടെ മൂല്യവും മഹത്ത്വവും അത് പ്രകടിപ്പിക്കണം. മാമ്മോദീസ മാമ്മോദീസാത്തൊട്ടിയിൽ വച്ചാണു നടത്തുന്നത്. വിശുദ്ധ ജലത്തൊട്ടി, നമ്മുടെ മാമ്മോദീസാപരമായ വാഗ്ദാനങ്ങൾ വ്യക്തമായി അനുസ്മരിപ്പിക്കണം. ഒരു കുമ്പസാരക്കൂടോ കുമ്പസാരമുറിയോ പള്ളിയിലുണ്ടായിരിക്കും. നമ്മുടെ പാപങ്ങൾ തിരിച്ചറിയാനും പാപപ്പൊറുതി നേടാനുമുള്ള സംവിധാനമാണത്.
liturgy liturgical spaces house of god കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 191 ഒരു ദൈവഭവനത്തിൽ ഏതെല്ലാം ലിറ്റർജിക്കൽ സ്ഥാനങ്ങളാണുള്ളത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



