x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരിക്കുന്ന കർത്താവിനെ ആദരിക്കാനുള്ള ശരിയായ മാർഗമെന്താണ്?

Authored by : Congregation for Doctrine of Faith On 16-Jul-2022

പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തിൽ സന്നിഹിതനാണ്. അതുകൊണ്ട് ആ ദിവ്യദാനങ്ങൾ അങ്ങേയറ്റം ആദരത്തോടെ നാം സൂക്ഷിക്കണം. നമ്മുടെ കർത്താവും രക്ഷകനുമായവനെ പരിശുദ്ധ പരമദിവ്യകാരുണ്യത്തിൽ ആരാധിക്കുകയും വേണം.

കുർബാനയർപ്പണത്തിനുശേഷം വിശുദ്ധ കുർബാനയപ്പം ബാക്കിയുണ്ടെങ്കിൽ അത് സക്രാരിയിലെ വിശുദ്ധ പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്നു. സക്രാരിയിൽ പരിശുദ്ധ കുർബാനയപ്പം ഉള്ളതുകൊണ്ട് അത് ഓരോ പള്ളിയുടെയും ഏറ്റവും ആദരണീയമായ സ്ഥാനങ്ങളിലൊന്നാണ്. ഏതു സക്രാരിയുടെ മുമ്പിലും നാം മുട്ടുകുത്തുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവിനെ അനുഗമിക്കുന്ന ആരും തീർച്ചയായും ദരിദ്രരിൽ ദരിദ്രരായവരിൽ അവിടത്തെ തിരിച്ചറിയുകയും അവരിൽ അവിടത്തെ സേവിക്കുകയും ചെയ്യും. എന്നാൽ സക്രാരിയുടെ മുമ്പിൽ സമയം ചെലവഴിക്കാനും ദിവ്യകാരുണ്യരൂപത്തിലുള്ള നമ്മുടെ രക്ഷകന് സ്നേഹം അർപ്പിക്കാനും കൂടി സമയം കണ്ടെത്തും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:218)

eucharist honor the lord bread and wine കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം അപ്പവും വീഞ്ഞും youcat 218 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message