We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Sep-2022
യഹൂദർ ക്രിസ്ത്യാനികളുടെ "മൂത്തസഹോദരങ്ങ"ളാണ്. എന്തെന്നാൽ, ദൈവം അവരെയാണ് ആദ്യം സ്നേഹിച്ചത്; അവരോടാണ് ആദ്യം സംസാരിച്ചത്. യേശുക്രിസ്തു മനുഷ്യനെന്ന നിലയിൽ ഒരു യഹൂദനാണ്. ഈ വസ്തുത നമ്മെ ഐക്യപ്പെടുത്തുന്നു. സഭ ക്രിസ്തുവിൽ സജീവനായ ദൈവത്തിൻ്റെ പുത്രനെ തിരിച്ചറിയുന്നു. ഈ വസ്തുത നമ്മെ വേർതിരിക്കുന്നു. മിശിഹായുടെ അന്തിമാഗമനം കാത്തിരിക്കുന്നതിൽ നമ്മൾ ഒന്നാണ്. [839 -840]
യഹൂദരുടെ വിശ്വാസം നമ്മുടെ വിശ്വാസത്തിൻ്റെ വേരാണ്. നാം പഴയനിയമമെന്നു വിളിക്കുന്ന യഹൂദവിശുദ്ധലിഖിതം നമ്മുടെ വിശുദ്ധലിഖിതത്തിൻ്റെ ഒന്നാം ഭാഗമാണ്. മനുഷ്യനെയും ധാർമ്മികതയെയും സംബന്ധിച്ച് പത്തു കല്പനകളാൽ രൂപീകൃതമായിട്ടുള്ള യഹൂദ ക്രൈസ്തവ സങ്കല്പമാണ് പാശ്ചാത്യ ജനാധിപത്യ ഭരണക്രമങ്ങളുടെ അടിസ്ഥാനം. യഹൂദമതത്തോടുള്ള ഈ ഉറ്റബന്ധം ക്രിസ്ത്യാനികൾ നൂറുകണക്കിന് വർഷം അംഗീകരിക്കാൻ മനസ്സു കാണിച്ചില്ലെന്നത് ലജ്ജാകരമാണ്. മിഥ്യയായ ദൈവശാസ്ത്രകാരണങ്ങൾ പറഞ്ഞ് യഹൂദവിരുദ്ധത (ആന്റിമെറ്റിസം) വളരാൻ സഹായിച്ചുവെന്നതും ലജ്ജാവഹമാണ്. ആ വിരുദ്ധത പലപ്പോഴും അപകടകരമായ അനന്തരഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്. രണ്ടായിരം വിശുദ്ധ വർഷത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ അതിന് പരസ്യമായി മാപ്പു ചോദിച്ചിട്ടുണ്ട്. യേശുവിനെ ക്രൂശിച്ചതിനെ സംബന്ധിച്ച് പൊതുവേ യഹൂദരിൽ കുറ്റം ആരോപിക്കാൻ പാടില്ലെന്നു രണ്ടാം വത്തിക്കാൻ സൂനഹദോസ് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സഭയും യഹൂദരും യഹൂദർ സഭയും യഹൂദരും തമ്മിലുള്ള ബന്ധമെന്താണ്? What is the relation between the Church and the Jews? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 135 jews Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206