x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലിറ്റർജിയുടെ ഏറ്റവും ആഴത്തിലുള്ള ഉറവിടമെന്താണ്?

Authored by : Congregation for Doctrine of Faith On 22-Jun-2022

ലിറ്റർജിയുടെ ഏറ്റവും ആഴത്തിലുള്ള ഉറവിടം ദൈവമാണ്. ദൈവത്തിൽ ശാശ്വതവും സ്വർഗീയവുമായ വിരുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സന്തോഷമാണത്. ദൈവം സ്നേഹമാണ്. അതുകൊണ്ട് തന്റെ സന്തോഷത്തിന്റെ വിരുന്നിൽ നമ്മെ പങ്കെടുപ്പിക്കാനും തന്റെ ആശീർവാദം നല്കാനും അവിടന്ന് ആഗ്രഹിക്കുന്നു. [1077-1109]

നമ്മുടെ ഭൗമിക ലിറ്റർജികൾ സൗന്ദര്യവും ശക്തിയും നിറഞ്ഞതായിരിക്കണം. നമ്മെ സൃഷ്ടിച്ച പിതാവിന്റെ തിരുനാളുകളാണവ. അതുകൊണ്ടാണ് ഭൂമിയിൽ നിന്നുളള ദാനങ്ങൾക്ക് ഇത്ര വലിയ പ്രാധാന്യമുണ്ടായിരിക്കുന്നത്. അപ്പം, വീഞ്ഞ്, എണ്ണ, ദീപം, സുഗന്ധദ്രവ്യം, വിശുദ്ധ സംഗീതം, മനോഹരമായ നിറങ്ങൾ. നമ്മെ വീണ്ടെടുത്ത പുത്രൻറെ തിരുനാളുകളാണവ. അതു കൊണ്ടാണ് നാം നമ്മുടെ വിമോചനത്തിൽ സന്തോഷിക്കുന്നതും ദിവ്യവചനം ശ്രവിച്ചു നെടുവീർപ്പിടുന്നതും. ദിവ്യകാരുണ്യ ദാനങ്ങൾ ഭക്ഷിച്ച് ശക്തരായിത്തീരുന്നതും നമ്മിൽ ജീവിക്കുന്ന പരിശുദ്ധാത്മാവിന്റെ തിരുനാളുകളാണ്. അതുകൊണ്ടാണ് ഈ വിശുദ്ധ സമ്മേളനങ്ങളിൽ നിന്ന് ഒഴുകുന്ന ആശ്വാസത്തിനും അറിവിനും ധീരതയ്ക്കും അനുഗ്രഹത്തിനും ബലത്തിനും സമ്പന്നതയുണ്ടായിരിക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:170)

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം liturgy and god blessings ആരാധനക്രമം youcat 170 ലിറ്റർജിയുടെ ഏറ്റവും ആഴത്തിലുള്ള ഉറവിടമെന്താണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message